Entertainment

പൂവൻ ഇരുപതിന്

ഏറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപതിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു തണ്ണീർമത്തൻ ദിനങ്ങളും, സൂപ്പർ ശരണ്യയും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്.


വിനീത് വാസുദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ്. എ.ഡി.ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ്.


ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഷെബിൻ ബക്കർ ‘
പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് പൂവൻ്റെ കഥ നടക്കുന്നത്.


ഇക്കുറിയും താരപ്പൊലിമയില്ല. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റ ഭിനേതാക്കളെല്ലാം താരതമ്യേന പുതുമുഖങ്ങളാണ്. അമച്വർ നാടക രംഗങ്ങളിലുള്ളവരും തീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും.


സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന. സാധാരണക്കാരായ ഒരു സംഘം ആൾക്കാർ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്.
ഇവർക്കിടയിലെ ഹരി യുവാവിനെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഹരിയെ സംബന്ധിച്ചടത്തോളം ചില പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിലുണ്ട്. ഇതിനിടയിൽ ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്നങ്ങൾ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം രസകരമായി
അവതരിപ്പിക്കുന്നത്.
എല്ലാ വിഭാഗം പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻറർടൈന റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസാണ്
ഹരിയെ അവതരിപ്പിക്കുന്നത്.


റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.
വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം,, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മുഖ്യമായ ഒരു കഥാപാത്രത്തെ വരുൺ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.


സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു.
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ.
മേക്കപ്പ് -സിനൂപ് രാജ്.
കോസ്റ്റ്യം -ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ ചീഫ്
‘അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ, എം.
അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌
സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി .
ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ.
വാഴൂർ ജോസ്.
ഫോട്ടോ – ആദർശ് സദാനന്ദൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

6 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

8 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

8 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

10 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

11 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

12 hours ago