പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്ന മകൻ പ്രണവ് മോഹൻലാലിന്റെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. മമ്മാലി അഥവാ കുഞ്ഞാലിമരക്കാർ നാലാമനായാണ് പ്രണവ് എത്തുക.
5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിലെത്തും.
ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ട് ഈ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.
വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. നടൻ മുകേഷ് തൻ്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സുപ്രധാന നായികാ വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷൻ.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…