വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്നമുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ്പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.എസ്.വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്ന അഭിലാഷ് രാഘവനാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഓർമ്മപ്പൂക്കളാണ് ആദ്യ ചിത്രം. പ്രമുഖ കമ്പനികളുടേത് ഉൾപ്പടെ ആറുപതോളം പരസ്യചിത്രങ്ങൾ അഭിലാഷ് രാഘവൻ സംവിധാനം ചെയ്തിട്ടുണ്ട്.
ഗുഡ് ഡേമൂവീസിന്റെയും അനാമിക മൂവീസ്സിൻ്റെയും ബാനറിൽ ഏ, എം.ശ്രീലാൽ പ്രകാശനും, ജോയ് അനാമികയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാർച്ച് ഒമ്പതു മുതൽ കോഴിക്കോട്ടെ കോടഞ്ചേരിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ജോണി ആൻ്റെണി, സുധീഷ്, പാഷാണം ഷാജി, നിർമ്മൽപാലാഴി, ശിവജി ഗുരുവായൂർ, ജാഫർ ഇടുക്കിവിജയകൃഷ്ണൻ (ഹൃദയം ഫെയിം) അൽത്താഫ് സലിം ,ജയ കൃഷ്ണൻ,അപ്പുണ്ണിശശി, സാജു കൊടിയൻ, എൽദോ രാജു ( ഓപ്പറേഷൻ ജാവാ ഫെയിം),മണികണ്ഠൻ, അഞ്ജനാ അപ്പുക്കുട്ടൻ,ടീനാ സുനിൽ,പ്രീതി രാജേന്ദ്രൻ,മഹിത കൃഷ്ണ,മനീഷാ മോഹൻ, ജ്യോതികൃഷ്ണ ആലപ്പുഴ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സ്വാതി ത്യാഗി എന്ന ഒരു ഹിന്ദി നടിയും ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്നു.പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിലുടെ ശ്രദ്ധേയനായ സൂരജ് സൺ ഈ ചിത്രത്തിലൂടെ ആദ്യമായി ബിഗ് സ്ക്രീനിലെത്തുന്നുഹരി നാരായണൻ. മനു മഞ്ജിത്ത്, ഹരിതാ ബാബു എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ നിത്യാ മാമ്മൻ ഈ ചിത്രത്തിൽ ഗാനമാലപിക്കുന്നു, മറ്റു പ്രമുഖ ഗായകരും ഈ ചിത്രത്തിനു വേണ്ടി പാടുന്നുണ്ട്.ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്.രാഹുൽ.സി. വിമല ഛായാഗ്രഹണവും റെജിൻകെ.കെ. എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മുരളി ബേപ്പൂർ.കോസ്റ്റ്യം -ഡിസൈൻ – ചന്ദ്രൻ ചെറുവണ്ണൂർ,മേക്കപ്പ് – രാജൻമാസ്ക്ക്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ.പ്രൊഡക്ഷൻ കൺട്രോളർ- നിജിൽ ദിവാകർ.
വാഴൂർ ജോസ്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…