Entertainment

പുഷ്പ ഫെയിം സുനിൽ നൃത്തച്ചുവടുമായി ‘കാട്ടാളനിൽ’

ക്യൂബ്സ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു.

ദക്ഷിണേന്ത്യൻ സിനിമകളിൽ വൻ വിജയം നേടിയ പുഷ്പ, ജയിലർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിൻ്റെ നൃത്തച്ചുവടുകളുമായിട്ടാണ് മജക്കോ മല്ലിക എന്നു തുടങ്ങുന്ന ഈ ഗാനം എത്തുന്നത്. പ്രേക്ഷകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കും വിധത്തിലുള്ള നൃത്തച്ചുവടുകളുമായി
ട്ടാണ് സുനിൽ ഈ ഗാനരംഗത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവക്കുന്നത്.
ഫോറസ്റ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കാട്ടാളനിൽ. കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ്
മജക്കോ മല്ലിക എന്ന ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

എംബുരാനേ.. എന്ന പ്രശസ്തമായ ഗാനമാലപിച്ചു ആനന്ദ് ശ്രീരാജും ഭദ്രതയും ആലപിച്ചു ഈ ഗാനം പ്രശസ്ത സംഗീത സംവിധായകനായ അജനീഷ് ലോക നാഥാണ് കമ്പോസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിൻ്റേതാണു വരികൾ.
വാഗമണ്ണിലെ കാട്ടാളൻ്റെ പടുകൂറ്റൻ സെറ്റിൽ ചിത്രീകരിച്ചു ഈ ഗാനത്തിൻ്റെ കോറിയോഗ്രാഫി ഷെറിഫ് കൈകാര്യം ചെയ്തിരിക്കുന്നു.
മലയാളമടക്കം അഞ്ചു ഭാഷകളിലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ അതിസാഹസ്സികമായ അപ്ഡേഷനുകൾ ഇതിനു മുമ്പ് പുറത്തു വിട്ടിരുന്നു. ഈ അപ്ഡേഷനുകൾക്ക് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ച സ്വീകാര്യത പ്രേഷകർക്കിടയിൽ ഈ ചിത്രത്തിൻ്റെ പ്രതീക്ഷയെ ശരിവക്കുന്നതാണ്.

കാടിനോടും, മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന, കഥാ നായകന് ഏറ്റവും പിൻബലമാകുന്നത്. ഇതിലെ സാഹസ്സികമായ ആക്ഷൻ രംഗങ്ങളാണ്. ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രഫി. നിർവ്വഹിക്കുന്നത് ലോക പ്രശസ്തനായ കെച്ച കെമ്പടിക്കയാണ്. ഈ ചിത്രത്തിൻ്റെ ആകർഷ കലടകങ്ങളില പ്രധാനി കൂടിയാണ് കൊച്ച കെമ്പടക്ക.

സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ വയലൻസ് ചിത്രമായ കാട്ടാളനിൽ ഇത്തരം മികച്ചു എൻ്റർടൈൻ വിഭാഗങ്ങളും പ്രധാന ഘടകമാകുന്നു. വലിയ മുതൽമുടക്കിലും, ഉയർന്ന സാങ്കേതിക മികവിലും മികച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിദ്ധ്യത്തിലും ഒരുങ്ങുന്ന ഹൈ വോൾട്ടേജ് ചിത്രമാണിത്. ഇൻഡ്യയിലെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രം മെയ്മാസത്തിൽവേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.

ആൻ്റെണി വർഗീസ് (പെപ്പെ ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, ജഗദീഷ്, സിദ്ദിഖ്, കബീർദുഹാൻ സിംഗ് (മാർക്കോ ഫെയിം), ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ് എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർ ജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് ( ലോക ഫെയിം), ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പുതുമയാർന്ന പരിപാടികളുമായി കോർക്കിലെ ഓണാഘോഷം 2026 ആഗസ്റ്റ് 29ന്

  കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷം പുതുമകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. 2026 ആഗസ്റ്റ് 29ന് Riverstick…

56 mins ago

EU പേ ട്രാൻസ്പരൻസി ഡയറക്റ്റീവ് വൈകുന്നു; വനിതാ തൊഴിലാളികൾക്ക് പ്രതിവർഷം 28 ബില്യൺ യൂറോ നഷ്ടം

യൂറോപ്യൻ യൂണിയനിലെ (EU) വേതന സുതാര്യതാ നിയമം (Pay Transparency Directive) നടപ്പാക്കുന്നതിൽ അംഗരാജ്യങ്ങൾ വരുത്തുന്ന കാലതാമസം കാരണം വനിതാ…

2 hours ago

സൈബർ ആക്രമണം: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം താൽക്കാലികമായി നിർത്തിവെച്ച് HSE

കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് HSE (Health Service Executive)…

5 hours ago

അയർലണ്ടിൽ മോർട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു; യൂറോസോൺ ശരാശരിക്ക് ഒപ്പമെത്തി

അയർലണ്ടിലെ പുതിയ ഭവനവായ്പകളുടെ (Mortgage) ശരാശരി പലിശനിരക്ക് വീണ്ടും കുറഞ്ഞ് യൂറോസോൺ ശരാശരിക്ക് തുല്യമായി. 2023 മാർച്ചിന് ശേഷമുള്ള ആദ്യമായാണ്…

6 hours ago

12%ൽ കൂടുതൽ ആൽക്കഹോളുള്ള മരുന്നുകളുടെ വിൽപനയ്ക്ക് ഇന്ത്യയിൽ കർശന നിയന്ത്രണം

ഡൽഹി: രാജ്യത്ത് 12%ൽ കൂടുതൽ ആൽക്കഹോൾ ഉൾപ്പെട്ട മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യ…

11 hours ago

50:50 EU- Non EU Staff Rule: HCAമാർക്കും നഴ്‌സുമാർക്കും ആശ്വാസം; MNIയുടെ ഇടപെടലിൽ നിരവധി കേസുകൾക്ക് അനുകൂല പരിഹാരം

50:50 EU:Non-EU സ്റ്റാഫ് റൂളിന്റെ പേരിൽ മാസങ്ങളായി തൊഴിൽ അനുമതി (Work Permit) പുതുക്കൽ വൈകുകയും ചില അപേക്ഷകൾ നിരസിക്കപ്പെടുകയും…

1 day ago