Entertainment

വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി രഞ്ജിനി ഹരിദാസ്; വീഡിയോ വൈറൽ

ടെലിവിഷന്‍ രംഗത്ത് റിയാലിറ്റി ഷോ അവതാരകയായി എത്തി മലയാളി മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് സിനിമയിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചു. എന്നാൽ വ്യക്തി ജീവിതത്തിൽ രഞ്ജിനി ഒരുപാടു വിവാദങ്ങളും വിമർശനങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്. എന്നാൽ ഈ അടുത്തകാലത്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വന്ന് ഒരുപാടുപേരുടെ പ്രീതി പിടിച്ചുപറ്റാനും രഞ്ജിനിക്ക് സാധിച്ചു.

ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാവാന്‍ പോവുന്നു എന്ന് പറയുന്ന പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

“ഈ ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്ന് പറയും പോലെയാണ്, ലോക് ഡൌൺ സമയത്തു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ വന്നു. ഇങ്ങനെ ഒന്നും അയാൽ പോരാ, ഈ സ്റ്റേജ് ഷോസും, ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തിൽ മറ്റെന്തോ കൂടി വേണം എന്ന്. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ കരുതിയ ആ കാര്യം”

“ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞാൻ അതങ്ങു തീരുമാനിച്ചു. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോകുന്നു. എന്ന് കരുതി പെണ്ണുകാണാൻ നിന്നുകൊടുക്കാനും, കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയം വരം. ശ്രീരാമൻ സീതയെ കെട്ടിയപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയ പോലെ, ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്ശ്‌നം അല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം ഉണ്ടാകും. അപ്പോൾ എന്റെ സ്വയം വരം കാണാൻ റെഡി ആയിക്കോളൂ…”. ഇങ്ങനെയാണ് രഞ്ജിനി വിഡിയോയിൽ പറയുന്നത്.

എന്നാൽ ഫ്ലവർസ് ചാനൽ ഒരുക്കുന്ന “ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും” എന്ന റിയാലിറ്റി ഷോയുടെ ടീസർ ആണെന്നാണ് പ്രേക്ഷകർക്ക് വീഡിയോ കാണുമ്പോൾ മനസിലാവുക.

Newsdesk

Recent Posts

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 hour ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

3 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

8 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

8 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

1 day ago