കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍ ഇരകളായവര്‍ക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കമ്പനി തീരെ താല്പര്യം പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സാഹചര്യം ഇപ്പോഴും ഇല്ലാത്തത് എന്ന് വ്യാപകമായ പരാതി ഉയരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് തുകയായ 697 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പ്രശ്‌നമുണ്ടാക്കി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ കമ്പനി മെല്ലേപ്പോക്ക് നിലപാടാണ് ആണ് സ്വീകരിച്ചിരിക്കുന്നത്.
ഓഗസ്ത് 7 നായിരുന്നും കരിപ്പൂരില്‍ അപകടം സംഭവിച്ചത്. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ കണക്കുപ്രകാരം മരിച്ച ഓരോ ആളുകളുടെയും ആശ്രിതര്‍ക്ക് 1.20 ലക്ഷം രൂപ വീതം ഇന്‍ഷൂറന്‍സ് തുകയിനത്തിലും ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവ രണ്ടും വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. മുന്‍പ് നടന്ന അപകടത്തിന്റ ഇന്‍ഷൂറന്‍സ് തുക പോലും ഇന്‍ഷൂറന്‍സ് കമ്പനി പൂര്‍ണ്ണമായും നല്‍കിയിട്ടില്ല.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…