gnn24x7

കോഴിക്കോട് വിമാനദുരന്തം:നഷ്ടപരിഹാരം ലഭിക്കാനുള്ളത് കോടികള്‍

0
207
gnn24x7

കരിപ്പൂര്‍: കോഴിക്കോട് വിമാന അപകടം നടന്നിട്ട് രണ്ട് മാസങ്ങള്‍ കഴിയുന്നു. വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും കോപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കും ഏറ്റിരുന്നു. ഇതില്‍ ഇരകളായവര്‍ക്ക് ഇനിയും നഷ്ടപരിഹാര തുക ലഭിച്ചില്ല.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കമ്പനി തീരെ താല്പര്യം പ്രകടിപ്പിക്കാത്തതുകൊണ്ടാണ് ഇരകള്‍ക്ക് നഷ്ടപരിഹാരത്തിനുള്ള സാഹചര്യം ഇപ്പോഴും ഇല്ലാത്തത് എന്ന് വ്യാപകമായ പരാതി ഉയരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിന്റെ ഇന്‍ഷൂറന്‍സ് തുകയായ 697 കോടി രൂപ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പ്രശ്‌നമുണ്ടാക്കി കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ കമ്പനി മെല്ലേപ്പോക്ക് നിലപാടാണ് ആണ് സ്വീകരിച്ചിരിക്കുന്നത്.

ഓഗസ്ത് 7 നായിരുന്നും കരിപ്പൂരില്‍ അപകടം സംഭവിച്ചത്. മരിച്ചവര്‍ക്ക് 10 ലക്ഷം രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതുകൂടാതെ കണക്കുപ്രകാരം മരിച്ച ഓരോ ആളുകളുടെയും ആശ്രിതര്‍ക്ക് 1.20 ലക്ഷം രൂപ വീതം ഇന്‍ഷൂറന്‍സ് തുകയിനത്തിലും ലഭിക്കേണ്ടതാണ്. എന്നാല്‍ ഇവ രണ്ടും വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി തന്നെ നില്‍ക്കുകയാണ് ഇപ്പോഴും. മുന്‍പ് നടന്ന അപകടത്തിന്റ ഇന്‍ഷൂറന്‍സ് തുക പോലും ഇന്‍ഷൂറന്‍സ് കമ്പനി പൂര്‍ണ്ണമായും നല്‍കിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here