gnn24x7

രാമനും അയ്യപ്പനും ശിവനും മരിച്ചു : വ്യാജമദ്യമാണോ എന്ന് സംശയം

0
373
gnn24x7

പാലക്കാട്: അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്നു പേര്‍ പാലക്കാട് കഞ്ചിക്കോട് മരിച്ചു. മദ്യത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്നാണ് സംശയം. പയറ്റുകട് ആദിവാസി കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് ഇന്നലും ഇന്നുമായി മരണമടഞ്ഞത്. ഇവര്‍ ഇന്നലെ വൈകുന്നേരം കഴിച്ച മദ്യം വ്യാജമാണെന്ന് സംശയിക്കുന്നുണ്ടെന്ന ്‌പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം അവര്‍ രഹസ്യമായി കൊണ്ടുവന്ന മദ്യം കുടിക്കുകയും രാത്രിയോടെ ഒരാള്‍ കുഴഞ്ഞു വിണ് അമിതമായി ഛര്‍ദ്ദിക്കുകയും ചെയ്തു. ഉടനെ അവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടത്തി. പിറ്റേ ദിവസം കാലത്താണ് മറ്റൊരാള്‍ മരണമടഞ്ഞത്. എന്നാല്‍ ഇവര്‍ സംഘം ചേര്‍ന്ന് മദ്യം കഴിച്ചതില്‍ മറ്റുള്ളവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് ഇത് കൂടുതല്‍ അനുഭവപ്പെട്ടത്. അവരെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവര്‍ കഴിച്ചിരുന്ന മദ്യത്തില്‍ അമിതമായി സാനിറ്റൈസര്‍ കലര്‍ത്തിയിരുന്നോ എന്ന് സംശയിക്കുന്നു. കോളനിയിലുള്ളവര്‍ എല്ലാവരും ഒരേ മദ്യം കഴിച്ചതിനാലാണ് എല്ലാവര്‍ക്കും ഇത്തരത്തില്‍ അപകടം വന്നതെന്ന് പോലീസ് വ്യക്തമാക്കി. മദ്യം കോളനിയില്‍ വരാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മറ്റും വിശദമായ അന്വേഷണം പോലീസ് നടത്തിവരുന്നു. കോളനിയിലെ എല്ലാവരും സംഘം ചേര്‍ന്ന് ഒരേ മദ്യം തന്നെയാണ് കഴിച്ചതെന്ന് മറ്റുള്ളവര്‍ പോലീസിനോട് വ്യക്തമാക്കി.

gnn24x7