gnn24x7

ഇന്ത്യന്‍ റെയില്‍വേ പാന്‍ട്രികാര്‍ നിര്‍ത്തലാക്കി

0
263
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യ ഒട്ടുക്ക് ഓടിക്കൊണ്ടിരുന്ന ട്രെയിനുകള്‍ പാന്‍ട്രികാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരവുമായിരുന്നു. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണം വലീയ ബുദ്ധിമുട്ടാവുന്ന സാഹചര്യത്തില്‍ പാന്‍ട്രികാറുകളെയാണ് മിക്കവരും ആശ്രയിക്കാറുള്ളത്. ഇതാണ് റെയില്‍വേ വിഭാഗം നിര്‍ത്തലാക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ റെയില്‍വേ ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഇതോടൊപ്പമാണ് പാന്‍ട്രികാറുകള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഇനിമുതല്‍ അത് ആവശ്യമില്ലെന്നാണ് റെയില്‍വേയുടെ തീരുമാനം. അവിടെ പകരം എ.സി. ത്രീടയര്‍ ഘടിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

പാന്‍ട്രികാറുകള്‍ നിര്‍ത്താലാക്കുമ്പോള്‍ റെയില്‍വേയ്ക്ക് ഉദ്ദേശ്യം 1400 കോടിയുടെ അധികവരുമാനം ഉണ്ടാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 350 ഓളം വണ്ടികളില്‍ പാന്‍ട്രികാറുകള്‍ ഉണ്ട്. ഇവ നിര്‍ത്തലാക്കുമ്പോള്‍ ആയിരക്കണക്കിന് പാന്‍ട്രികാര്‍ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ റെയില്‍വേ സംബന്ധിച്ചിടത്തോളം ഇവ നിര്‍ത്തലാക്കുന്നതില്‍ ഒരു നഷ്ടവുമില്ല. മറിച്ച് അവിടെ മറ്റൊരു എ.സി.ബോഡി വയ്ക്കുന്നതോടെ വരുമാനം വളരെ കൂടുതലാണ് എന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടലുകള്‍.

എന്നാല്‍ പാന്‍ട്രികാറുകള്‍ക്ക് പകരമായി പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ റെയില്‍വേയുടെ തന്നെ ബേസ് കിച്ചണുകളില്‍ നിന്ന് പചകം ചെയ്ത ഭക്ഷണം ദീര്‍ഘദൂര ട്രെയിനുകളില്‍ ലഭ്യമാക്കാനാണ് റെയില്‍വേയുടെ ഇപ്പോഴത്തെ തീരുമാനം. ഇപ്പോള്‍ ഐ.ആര്‍.സി.ടി.സിക്കാണ് ഇതിന്റെ ചുമതല. ഇനി അധികം താമസിയാതെ എല്ലാ റെയില്‍വേസ്റ്റേഷനുകളിലും ബെസ് പാന്‍ട്രികാര്‍ ആരംഭിക്കുവാനാണ് സാധ്യത ഏറെ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here