മിന്നൽ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന
R.D.X (ആർ.ഡി.എക്സ്) എന്ന ചിത്രം
നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു.
ആക്ഷൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച അക്ഷൻ ചിത്രത്തിൻ്റെ ഗണത്തിൽപ്പെടുത്താവുന്നതാണ്.
പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം
മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ള താണ്.
ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് വിന്നറായ അൻപ് അറിവാണ്. സമീപകാലത്ത് മെഗാ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള കെ.ജി.എഫ്,,കൈതി, വിക്രം, ചിത്രീകരണം നടക്കുന്ന വൻ ചിത്രമായ സലാർ തുടങ്ങിയ ചിത്രങ്ങൾക്ക് അക്ഷൻ ഒരുക്കിയ ഇൻഡ്യയിലെ ഏറ്റം മികച്ച ആക്ഷൻ കമ്പോസറാണ്
അൻപ് അറിവ്.
തൊണ്ണൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ്
അതിനു ശേഷം സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി.
ആ കളരിയിലെ ആദ്യ സംരംഭം കളർ പടം എന്ന ഒരു ഷോർട്ട് ഫിലിം ആണ്.
സോഷ്യൽ മീഡിയായാൽ വലിയ തരംഗമാണ് ഈ ചിത്രമുണ്ടാക്കിയത്.
അതിനു ശേഷം മെയിൻ സ്ട്രീം സിനിമയിലേക്കുള്ള ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആർ.ഡി.എക്സ്. R.D.X.(ആർ.ഡി.എക്സ്.)
റോബർട്ട്, ഡോണി, സേവ്യർ
ഇവരാണ് ആർ.ഡി.എക്സ്.
ഒരു പ്രദേശം അറിഞ്ഞു നൽകിയ പേരു്.
പശ്ചിമകൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികൾ
ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപിക്കുന്നത്.
പ്രധാനമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കും അവരുടെ വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണങ്കിലും നർമ്മവും പ്രണയവും ഇമോ ഷനുംഎല്ലാം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനറായിരിക്കും ഈ ചിത്രം.
വലിയമുടക്കുമുതലോടെ എത്തുന്ന ഈ ചിത്രം ഉയർന്ന സാങ്കേതിക മികവു പുലർത്തുന്ന ചിത്രം കൂടിയാണ്.,
ഷൈൻ നിഗം റോബർട്ടിനേയും, ആൻ്റണി വർഗീസ് ( പെപ്പെ ) ഡോണിയേയും നീരജ് മാധവ് സേവ്യറിനേയും പ്രതിനിധീകരിക്കുന്നു.
ലാൽ അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബൈജു സന്തോഷ്, ഷമ്മി തിലകൻ, മാലാ പാർവ്വതി,
നിഷാന്ത് സാഗർ എന്നിവരും പ്രധാന താരങ്ങളാണ്.
രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്.
തമിഴ് സിനിമയിലൂടെ ശ്രദ്ധേയയായ മഹിമാ നമ്പ്യാരാണ് ഈ ചിത്രത്തിലെ ഒരു നായിക.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയ ഐമറോസ്മിയാണ് മറ്റൊരു നായിക.
തിരക്കഥ – ഷബാസ് റഷീദ് – ആദർശ് സുകുമാരൻ.
കൈതി, വിക്രം വേദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാം സി.എസ്.ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.
മനു മഞ്ജിത്തിൻ്റേതാണ് വരികൾ,
അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.
കലാസംവിധാനം – പ്രശാന്ത് മാധവ്.
കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
മേക്കപ്പ് – റോണക്സ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്.
നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് .
ആഗസ്റ്റ് പതിനേഴിന് കൊച്ചി ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ (ചിങ്ങം ഒന്ന് ) ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം വീക്കെൻ്റ് ബ്ലോക് ബസ്റ്റർ പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…