പൊന്നിൻ ചിങ്ങത്തിനു തുടക്കമായ ആഗസ്റ്റ് പതിനേഴ് ബുധനാഴ്ച കൊച്ചിയിലെ ചലച്ചിത്ര പ്രവർത്തകരുടെ പ്രിയപ്പെട്ട ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ആർ.ഡി.എക്സ് എന്ന ചിത്രത്തിന് തുടക്കമായി.
വീക്കെൻ്റ് സ്റ്റോക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ, അണിയറ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് സോഫിയാ പോളിൻ്റെ മാതാവ് ശ്രീമതി ആഗ്നസ് ആൻ്റെണി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്.
സംവിധായകൻ നഹാസ് ഹിദായത്തിൻ്റെ മാതാവ് ശീമതി ബീന ഫസ്റ്റ് ക്ലാപ്പും നൽകി.
ഈ ചിത്രത്തിലെ ആർ.ഡി.എക്സിനെ പ്രതിനിധീകരിക്കുന്ന ഷൈൻ നിഗം,ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും പങ്കെടുത്തിരുന്നു.
വിക്രം ഉൾപ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് വിവിൻ്റെ സാന്നിദ്ധ്യവും പ്രത്യേകത പകർ
ന്നു. അൻപ് അറിവാണ് ഈ ചിത്രത്തിനു സംഘട്ടനമൊരുക്കുന്നത്.
പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹ്റുത്തുക്കളുടെ കഥ പറയുന്നു.
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇൻഡ്യൻ ചിത്രം കൂടിയാണിത്.
ഐമാറോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ.
ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.
കൈതി, വിക്രം വേദതുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്.ആണ് സംഗീത സംവിധായകൻ.
മനുമഞ്ജിത്തിൻ്റെ താണവരികൾ ‘
അലക്സ്.ജെ.പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം.പ്രശാന്ത് മാധവ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ.ധന്യാ ബാലകൃഷ്ണൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ വിശാഖ്.
നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് .
കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ബോണി .
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…