Entertainment

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന “റിവോൾവർ റിങ്കോ” എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. റിവോൾവർ റിങ്കു  കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു പേരാണ്. അവർ വായിച്ചും കേട്ടറിഞ്ഞതുമായ കാർട്ടൂൺ കഥപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം. ഇത്തരമൊരു പേര് ഈ ചിത്രത്തിനു നൽകിയതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്.

സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരൻ്റെയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെയും ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ ശ്രീപത് യാൻ (മാളികപ്പുറം ഫെയിം), ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് ഈ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോർജ് പൊൻകുന്നമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

 ലാലു അലക്സ്, സാജു നവോദയാ, വിജിലേഷ്, ബിനുതൃക്കാക്കര, അനീഷ്.ജി.മേനോൻ, ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ, അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി എന്നിവരും പ്രധാന താരങ്ങളാണ്.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – അരുൺ വെഞ്ഞാറമൂട്.

മേക്കപ്പ് – ബൈജു ബാലരാമപുരം.

കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ.

ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ.

അസ്സോസ്സിയേറ്റ് ഡയറക്ടർ – സഞ്ജയ്. ജി. കൃഷ്ണൻ

പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പാപ്പച്ചൻ ധനുവച്ചപുരം

  കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശനസജ്ജമായി വരുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – ശാലു പേയാട്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

6 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

13 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

18 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago