Entertainment

അടിയന്തരാവസ്ഥകാലത്തെ അനുരാഗം – ആരംഭിച്ചു

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ്
അടിയന്തരാവസ്ഥകാലത്തെ
അനുരാഗം.


ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പതിനഞ്ച് ശനിയാഴ്ച്ചവർക്കലയ്ക്കടുത്തുള്ള അകത്തുമുറി എന്ന സ്ഥലത്ത് ആരംഭിച്ചു.
വർക്കല എസ്.ആർ.എഡ്യൂക്കേഷൻ ചരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ആർ.ഷാജി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയാണ് തുടക്കമിട്ടത്.പ്രശസ്ത നിർമ്മാതാവും എഴുത്തുകാരനുമായ ജെ.ജെ.കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പും നൽകി.


കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ, ഉൾപ്പടെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രമാരംഭിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ,
കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഏറെയും പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ,, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രചന,ഗാനങ്ങൾ, ടൈറ്റസ് ആറ്റിങ്ങൽ,
സംഗീതം – അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്
ആലാപനം – യേശുദാസ് ,ശ്രയാ ഘോഷൽ, നജീബ് അർഷാദ്. ശ്വേതാ മോഹൻ,
ഛായാഗ്രഹണം -ബി.ടി.മണി.
എ ഡിറ്റിംഗ് -എൽ. ഭൂമിനാഥൻ, കലാസംവിധാനം – സുനിൽ ശ്രീധരൻ, മേക്കപ്പ് – സന്തോഷ് വെൺപകൽ ,
കോസ്റ്റ്യും. ഡിസൈൻ – തമ്പി ആര്യനാട് .
ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.
ലൈൻ പ്രൊഡ്യൂസർ -എ.കബീർ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
വർക്കലയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.
ഫോട്ടോ – ഹരി തിരുമല.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

4 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

6 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

7 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

7 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

14 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago