മെഡിക്കൽ കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഡോ.ജഗദ് ലാൽ ചന്ദ്ര ശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് നാല് വ്യാഴാഴ്ച്ച ഒറ്റ പ്പാലത്തിനടുത്തുള്ള വാണിയംകുളത്തെ പി.കെ.ദാസ് മെഡിക്കൽ കോളജിൽ ആരംഭിച്ചു.
ലളിതമായി നടന്ന ചടങ്ങിൽ സായ് സൂര്യ ഫിലിംസ് ഡയറക്ടർമാരായ ഡോ.ബിന്ദു മാധവൻ സ്വിച്ചോൺ കർമ്മവും ബിജു മാധവൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂജാ ചടങ്ങിൽ പി.കെ.ദാസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ – ഡോ.ആർ.സി. കൃഷ്ണകുമാർ ,പ്രിൻസി
പ്പാൾ ഡോ.ആൻഡ്രൂസ് എന്നിവർ ഭദ്രദീപം തെളിയിച്ചു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളാണ്.
ഇവരെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം, ഗൗതം ശശി, ശ്യാംഭവി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളായ ഒരു സംഘത്തിന് കാംബസ്സിൽ നിന്നും മാറി നിൽക്കേണ്ടതായ സാഹചര്യമുണ്ടാകുന്നു. ഒരു ഹിൽ ഏര്യാ യിലേക്കായിരുന്നു അവർ അഭയം തേടിയത്.ഇവിടെ അവരുടെ ജീവിതം സംഘർഷഭരിതമാവുകയാണ്.ഈ സംഭവങ്ങൾ പൂർണ്ണമായും ഉദ്വോഗമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഓരോരുത്തരുടേയും ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഓരോ സംഭവങ്ങളും അരങ്ങേറുന്നത്.ഇവിടെ നാലു ചെറുപ്പക്കാരിലൂടെ ഇത്തരം സംഭവങ്ങൾ ദൃശ്യവൽക്കരിക്കുകയാണ് ഈ ചിത്രത്തിൽ. ഇതിലെ ഈ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ തന്നെ പ്രതിനിധികളായിരിക്കും.
അലൻസിയർ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി, സുധി കോപ്പ, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ശ്രീകാന്ത് മുരളി, റിയാസ് (മറിമായം ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ജോമോൻ തോമസ്.
എ ഡിറ്റിംഗ് -സംജിത്ത് മുഹമ്മദ്.
കലാസംവിധാനം – മോഹൻ ദാസ്
കോസ്റ്റ്യും – ഡിസൈൻ – സരിതാ സുഗീത്.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ .
അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് – മുഹമ്മദ് റിയാസ്., രാജീവ് രാജേന്ദ്രൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – റാം.
പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ് .
കണ്ടൻ്റ് ഫാക്ടറി സ്റ്റുഡിയോസ് ആണ് ലൈൻ പ്രൊഡ്യൂസർ .
ഒറ്റപ്പാലം, വാഗമൺ, പൂയംകുട്ടി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിനീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…