Entertainment

സായ് സൂര്യ ഫിലിംസിൻ്റെ ചിത്രം ആരംഭിച്ചു

മെഡിക്കൽ കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ ഡോ.ജഗദ് ലാൽ ചന്ദ്ര ശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മെയ് നാല് വ്യാഴാഴ്ച്ച ഒറ്റ പ്പാലത്തിനടുത്തുള്ള  വാണിയംകുളത്തെ പി.കെ.ദാസ് മെഡിക്കൽ കോളജിൽ ആരംഭിച്ചു.


ലളിതമായി നടന്ന ചടങ്ങിൽ സായ് സൂര്യ ഫിലിംസ് ഡയറക്ടർമാരായ ഡോ.ബിന്ദു മാധവൻ സ്വിച്ചോൺ കർമ്മവും ബിജു മാധവൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.
പൂജാ ചടങ്ങിൽ പി.കെ.ദാസ് മെഡിക്കൽ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ – ഡോ.ആർ.സി. കൃഷ്ണകുമാർ ,പ്രിൻസി
പ്പാൾ ഡോ.ആൻഡ്രൂസ് എന്നിവർ ഭദ്രദീപം തെളിയിച്ചു.


ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളാണ്.
ഇവരെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ ആദിത്യ സായ്, ആമിനാ നിജാം, ഗൗതം ശശി, ശ്യാംഭവി എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെഡിക്കൽ വിദ്യാർത്ഥികളായ ഒരു സംഘത്തിന് കാംബസ്സിൽ നിന്നും മാറി നിൽക്കേണ്ടതായ സാഹചര്യമുണ്ടാകുന്നു. ഒരു ഹിൽ ഏര്യാ യിലേക്കായിരുന്നു അവർ അഭയം തേടിയത്.ഇവിടെ അവരുടെ ജീവിതം സംഘർഷഭരിതമാവുകയാണ്.ഈ സംഭവങ്ങൾ പൂർണ്ണമായും ഉദ്വോഗമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.


ഓരോരുത്തരുടേയും ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായിട്ടാണ്‌ ഓരോ സംഭവങ്ങളും അരങ്ങേറുന്നത്.ഇവിടെ നാലു ചെറുപ്പക്കാരിലൂടെ ഇത്തരം സംഭവങ്ങൾ ദൃശ്യവൽക്കരിക്കുകയാണ് ഈ ചിത്രത്തിൽ. ഇതിലെ ഈ കഥാപാത്രങ്ങൾ നമ്മുടെ സമൂഹത്തിൻ്റെ തന്നെ പ്രതിനിധികളായിരിക്കും.
അലൻസിയർ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി, സുധി കോപ്പ, അരുൺ (ഫോർ ദി പീപ്പിൾ ഫെയിം) ശ്രീകാന്ത് മുരളി, റിയാസ് (മറിമായം ഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം – ജോമോൻ തോമസ്.
എ ഡിറ്റിംഗ് -സംജിത്ത് മുഹമ്മദ്.
കലാസംവിധാനം – മോഹൻ ദാസ്
കോസ്റ്റ്യും – ഡിസൈൻ – സരിതാ സുഗീത്.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ .
അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് – മുഹമ്മദ് റിയാസ്., രാജീവ് രാജേന്ദ്രൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – റാം.
പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ് .
കണ്ടൻ്റ് ഫാക്ടറി സ്റ്റുഡിയോസ് ആണ് ലൈൻ പ്രൊഡ്യൂസർ .
ഒറ്റപ്പാലം, വാഗമൺ, പൂയംകുട്ടി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിനീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

18 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

19 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

22 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago