എൻ്റെ മൊയ്തീൻ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം ആർ.എസ്.വിമൽ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ശശിയും ശകുന്തളയും:
നവാഗതനായ ബച്ചാൾ മഹമ്മദ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
കൊല്ലങ്കോട്, ചിറ്റൂർ പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം
എഴുപതുകാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിലൂടെ രണ്ടു ട്യൂട്ടോറിയൽ കോളജുകളുടെ പരസ്പര കലഹവും പ്രണയവുമൊക്കെ ഇതിവൃത്തമാകുന്നു.
പുതുമുഖങ്ങളായ ഷാഹിൻ, ആമി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ബാലാജി ശർമ്മ, അശ്വിൻകുമാർ, ബിനോയ് നമ്പ്യാല, സൂര്യ കൃഷ്ണാ, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – പ്രകാശ് അലക്സ്.
പശ്ചാത്തല സംഗീതം -കെ.പി.
ഛായാഗ്രഹണം – വിഷ്ണുപ്രസാദ്.
എഡിറ്റിംഗ് – വിനയൻ.എം.ജെ.
കലാസംവിധാനം – വസന്ത് പെരിങ്ങോട്
മേക്കപ്പ് – വിപിൻ ഓമശ്ശേരി.കോസ്റ്റ്യും – ഡിസൈൻ – കുമാർ എടപ്പാൾ
സംഘട്ടനം – അഷറഫ് ഗുരുക്കൾ
ആമി ഫിലിംസിൻ്റെ ബാനറിൽ, ആർ.എസ്.വിമൽ, സലാം താലിക്കാട്ട്, നേഹ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
മാർച്ചുമാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഷിബി ശിവദാസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…