ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി രിക്കുന്നു.
ഈ ചിത്രം ഓണക്കാലത്തിന് ആഘോഷമാക്കാൻ പോരും വിധത്തിൽ ആഗസ്റ്റ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
മോഹൻലാൽ എന്ന നടൻ്റെ കൗതുകകരമായ അഭിനയത്തോടൊപ്പം വളരെ സുന്ദരനായി അവതരിപ്പിച്ചിരിക്കു ന്നതും പ്രേക്ഷകർക്ക് ഏറെ കൗതുകമുളവാക്കിയിട്ടുണ്ട്.
പുറത്തുവിട്ട ഗാനത്തിലും, ടീസറിലുമെല്ലാം മോഹൻലാലിൻ്റെ ആകാര ഭംഗി പ്രേക്ഷകരെ വശീകരിച്ചിരിക്കുന്നതു സത്യം. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു.
മാളവികാ മോഹനും, സംഗീതയുമാണ് നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റെ കഥക്ക് ടി.പി.സോനു തിരക്കഥ രചിച്ചിരിക്കുന്നു.
ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ.
സംഗീതം – ജസ്റ്റിൻ പ്രഭാകർ
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ്- കെ. രാജഗോപാൽ’
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് -പാണ്ഡ്യൻ
കോസ്റ്റ്യം ഡിസൈൻ – സമീരാ സനീഷ്.
മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ
സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി.
സ്റ്റിൽസ് – അമൽ.കെ.സദർ.
ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ.
പ്രൊഡക്ഷൻ മാനേജർ — ആദർശ്.
പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ’.
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.
പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡാളസ്: ഈ ഞായറാഴ്ച മാര്‍ച്ച് 8 നു 2 മണിക്ക് യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ മുന്നോട്ട്…
ബേക്കേഴ്സ്ഫീൽഡ് (കാലിഫോർണിയ): സൗന്ദര്യവർദ്ധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ…
ഡർഹാം (നോർത്ത് കരോലിന): നോർത്ത് കരോലിനയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ പുരോഗമന ചിന്താഗതിക്കാരിയായ നിദ അല്ലം…
ന്യൂയോർക്ക് ഗവർണർ കാത്തി ഹോക്കലും മേയർ സോഹ്‌റാൻ മംദാനിയും ചേർന്ന് നഗരത്തിലെ രണ്ട് വയസ്സുള്ള കുട്ടികൾക്കായി സൗജന്യ ശിശുപരിചരണ പദ്ധതി…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം സ്ഥാനമൊഴിയുന്നു. ഒക്ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിനെ…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കുള്ള പുതിയ നിയമം മാർച്ച് 9 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷയ്ക്ക് വാഹനം ഹാജരാക്കുന്ന ഏതൊരാൾക്കും…