ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നു വെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്..
സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റംബർ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്.
അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്…
കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റസുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്സ് ഉദയകുമാർ, ഷൈൻ ദാസ്, ഗാനങ്ങൾ – വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്.
സംഗീതം – ജെനീഷ് ജോൺ, സാജൻ. കെ. റാം.
ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് – സാജൻ കെ റാം.
ഗായകർ – ഹരി ചരൺ, മധു
ഛായാഗ്രഹണം – എൽബൻ കൃഷ്ണ.
എഡിറ്റിംഗ്-രജീഷ് ഗോപി.
ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…