മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരു ഹിറ്റ് സിനിമയാണ് നായാട്ട്. നായാട്ടില്‍ ഒരു സുപ്രധാന കഥാപാത്രമായാണ് സെജു ഈപ്പന്‍ എത്തുന്നത്. ക്രൈംബ്രാഞ്ച് ഐജിയായി പല തന്ത്രങ്ങളും പയറ്റി ആവശ്യങ്ങൾ നേടിയെടുക്കുന്ന നെഗോഷ്യേറ്ററായി വന്നിരിക്കുന്നത് സെജു ഈപ്പനാണ്. പരസ്യചിത്ര മേഖലകളിൽ ഏറെക്കാലം നിന്നിരുന്ന മാർട്ടിൻ പ്രക്കാട്ട് തന്നെയാണ് സെജുവിന്റെ വേഷത്തിനു പിന്നിൽ.
1999 ൽ മലയാളി സംവിധാനം ചെയ്ത നാഷ്ണൽ ഫിലിം അവാർഡ് കരസ്ഥമാക്കിയ അമീർ ഖാൻ മൂവിയായ ‘സർഫറോഷ്’ ലെ ഇൻസ്‌പെക്ടർ സലീമിനെ ഓർമ്മപ്പെടുത്തുന്ന വേഷമാണ് സെജു ഈപ്പന്‍ ചെയ്തിരിക്കുന്നത്, അത് എടുത്തു പറയേണ്ട ഒന്നാണ്.
കോട്ടയം ജില്ലയിലെ മരങ്ങാട്ട്പിള്ളിയിൽ. 1973 മെയ് 31നാണ് സെജു ഈപ്പന്‍ ജനിച്ചത്. സ്കൂളിംഗും കോളേജ് ബിരുദങ്ങളും പൂർത്തിയാക്കിയ സെജു ചെന്നൈ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. തുടർന്ന് ഉഷ ഇന്റർനാഷണലിൽ മാനേജ്മെന്റ് ട്രെയിനിയായും ,1997ൽ ക്രോംപ്റ്റൺ ഗ്രീവ്സിൽ സെയിൽസ് എക്സിക്യൂട്ടീവുമായി ജോലി ചെയ്തു.
2006ൽ ബെർജർ പെയിന്റ്സിൽ ജോയിൻ ചെയ്ത സെജു നിലവിൽ അതിന്റെ കേരള തമിഴ്നാട് ചുമതലകൾ വഹിക്കുന്ന ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി നോക്കുന്നു. ഭാര്യ ; വിൻസി(ജേർണലിസ്റ്റ് ), മക്കൾ : അമിത്ത്, രോഹിത്, ഋതിക്.
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…
സിനിമയുടെ കഥകളിലും അവതരണത്തിലു മെല്ലാം അടിമുടി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറെ പുതുമയുള്ള ഒരു പ്രമേയവുമായി കടന്നുവരികയാണ്…
വാഷിംഗ്ടൺ ഡി.സി: പഠന വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയവരുടെ ശമ്പളത്തിൽ നിന്നും നികുതി റീഫണ്ടുകളിൽ നിന്നും തുക ഈടാക്കാനുള്ള നീക്കം…
അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ…
മെഗാ ഹിറ്റായ തുടരും എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിന് ജനുവരി…