Entertainment

ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രം ആരംഭിച്ചു

രണ്ടു ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രകാരനെന്ന് അംഗീകാരം നേടിയ സംവിധായകനാണ് ഷാനവാസ്.കെ.ബാ വാക്കുട്ടി ഷാനവാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന് വ്യാഴം (ആഗസ്റ്റ് പതിനേഴ്) കൊച്ചിയിലെ പുത്തൻകുരിശ് ചെൻ്റോസ് ഇവൻ്റ്സ് സെൻ്ററിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.

മലയാള സിനിമയിൽ ആനക്കള്ളൻ, പഞ്ചവർണ്ണത്തത്ത, ആനന്ദം പരമാനന്ദം എന്നീ  മൂന്നു മികച്ച ചിത്രങ്ങൾ നിർമ്മിച്ചു. ശ്രദ്ധേയമായ സപ്തതരംഗ് – ക്രിയേഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


അണിയറ പ്രവർത്തകരും ബന്ധു മിത്രാദികളും പങ്കെടുത്ത ചടങ്ങിൽ സപ്ത തരംഗിൻ്റെ സാരഥികളായ ഒ.പി.ഉണ്ണികൃഷ്ണൻ, മധു പള്ളിയന, ജയ ഗോപാലൻ, ജേക്കബ് വി.തോമസ് വള്ളക്കാലിൽ, സുമാ ജേക്കബ്, എന്നിവരും, ഷാനവാസ്.കെ.ബാവാ ക്കുട്ടി, പൂർണ്ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവർ ചേർന്നു ഭുദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിനു തുടക്കം കുറിച്ചത്.
തുടർന്ന് സുബ്രമണ്യൻ ന്യകമാരൻ സ്വിച്ചോൺ കർമ്മവും സന്തോഷ് വള്ളക്കാലിൽ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണവും ആരംഭിച്ചു.

റൊമാന്റിക് കോമഡി ത്രില്ലറായ ( റോ കോം)
ജോണറിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും, ഏറെ ഉദ്വേഗത്തിലൂടെയും അവതരിപ്പിക്കുന്നത്.
പുതിയ തലമുറയുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.
യുവനിരയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ എന്നിവരും പൂർണ്ണിമാ ഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനോഹരി ജോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളത്തിലെ മികച്ച കഥാകൃത്തായ രഘുനാഥ് പലേരിയുടേതാണ് തിരക്കഥ.
നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള രഘുനാഥ് പലേരി ഒരു വലിയ ഇടവേളക്കുശേഷം ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കുന്ന ചിത്രം കൂടിയായിരിക്കുമിത്.
ഇതിലെ ഗാനങ്ങളും രഘുനാഥ് പലേരിയുടേതാണ്.

സംഗീതം -ഹിഷാം അബ്ദുൾ വഹാബ്.
ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ.
എഡിറ്റിംഗ് – മനോജ്.സി.എസ്.
കലാസംവിധാനം -അരുൺ കട്ടപ്പന
കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.
മേക്കപ്പ് – അമൽ ചന്ദ്ര.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എം.എസ്.ബാബുരാജ്.
പ്രൊഡക്ഷൻ മാനേജരർ – ബിനു.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.
കാക്കനാട്, പൂക്കാട്ടുപടി, പുത്തൻകുരിശ്, കരിമുകൾ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

2 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

7 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

12 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

1 day ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

1 day ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

1 day ago