എറണാകുളം: ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമം. ഷെയ്ന്‍ വെയിലിന്റെ സംവിധായകന് കത്തയച്ചു.
ബാക്കി ലഭിക്കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ കത്തില്‍ പറഞ്ഞു.
വിവാദങ്ങളെ തുടര്‍ന്ന് മുടങ്ങിക്കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയ്ന്‍ നിഗം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്.
ഒരാഴ്ച കൊണ്ടാണ് ഷെയ്ന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതോടെ നിര്‍മ്മാതാക്കളുമായുള്ള സമവായത്തിന് സാഹചര്യമൊരുങ്ങുകയായിരുന്നു.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ഷെയ്ന്‍ വിഷയത്തില്‍ ചര്‍ച്ചയാകാം എന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. ഇതേതുടര്‍ന്നാണ് ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ അമ്മ ഷെയ്നിനോട് നിര്‍ദ്ദേശിച്ചത്.
വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ അമ്മ യോഗത്തില്‍ അറിയിച്ചിരുന്നു. നേരത്തെ നിര്‍മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു.
മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.വിഷയം രമ്യമായി പരിഹരിക്കണമെന്ന് അന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡബ്ലിനിലെ Priory Fields, Skerries ലെ 176 അഫോർഡബിൾ വീടുകളുടെ വീടുകളിൽ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ…
ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും…
ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ…
യുട്ടാ: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ…