മാധവന്‍-അനുഷ്‌ക ഷെട്ടി ചിത്രം ‘നിശബ്ദ’ത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രം ഒക്ടോബര്‍ 2 ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. 13 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘നിശ്ശബ്ദം’.
ബാഗമതിക്ക് ശേഷം പുറത്തിറങ്ങുന്ന അനുഷ്‌കയുടെ ഹൊറര്‍ ചിത്രമാണിതെന്ന പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന സെലിബ്രിറ്റി ഗായകനായിട്ടാണ് മാധവന്‍ ചിത്രത്തില്‍ എത്തുന്നത്.
സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്‌കയെത്തുന്നത്.ഒരു പ്രേതഭവനത്തെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ മൈക്കല്‍ മാഡ്‌സണും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
പ്രധാനവേഷത്തിലെത്തുന്നുണ്ട്.അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…