സംസാരഭാഷകളില്ലാത്ത, ഒരു സംഭാഷണം പോലും പറയാത്ത വികാരതീയമായ ഒരു ത്രില്ലർ സിനിമ. സിനിമയിൽ ഇതുവരെ ആരുംചെയ്യാത്ത ഒരു പരീക്ഷണം. അതാണ് സൈലൻ്റ് സൈൻസ്ഇൻഡ്യൻ സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്നതാണ് ഈ ചിത്രം.
യു.കെ.യിൽ ചിത്രീകരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യു.കെ.മലയാളികളിലെ ഏറ്റവും ശ്രദ്ധേയനായ അനീഷ് മോഹനാണ്. വിശ്വരൂപം 2 ൻ്റെ എഡിറ്റർ വിജയ് ശങ്കർ. ബ്രഹ്മാണ്ടചിത്രമായ മരയ്ക്കാറിൻ്റെ സംഗീത സംവിധായകൻ റോണി റാഫേൽ ,അത്ഭുതമായി മാറിയ ജെല്ലിക്കെട്ടിൻ്റെ സൗണ്ട് ഡിസൈനർ രംഗനാഥ് രവി, എന്നിങ്ങനെ വലിയ പ്രതിഭകളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ മാറ്റുവർദ്ധിപ്പിക്കുന്നു.ലിയോയുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ബിയോൺ ടോം ആണ്.
സെവൻസ്;അങ്കിൾ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ സജയ് സെബാസ്റ്റ്യനാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതക്കളിലൊരാൾ, പ്രശസ്ത കനേഡിയൻ ഛായാഗ്രാഹകനായ എ.കെ. നമറ്റ് ചെക്ക് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.യു.കെ.യിലെ ഏതാനും മലയാളികളും, യു.കെ.താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂൺ മാസത്തി പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…