Entertainment

സിന്റോ സണ്ണി – സൈജുക്കുറുപ്പ് ചിത്രം ആരംഭിച്ചു

മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുക ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്.
കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോരങ്ങളിലെ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. അങ്ങനെയൊരു സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ  പകയുടേയു മൊക്കെ കഥപറയുകയാണ് നവാഗതനായ സിൻ്റോസണ്ണി തൻ്റെ കന്നി സംരംഭത്തിലൂടെ.

ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനെട്ട് ബുധനാഴ്ച്ച കോതമംഗലത്തിനടു
ത്തുള്ള നാടുകാണി ഗ്രാമത്തിൽ ആരംഭിച്ചു.
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ഈ ചിത്രം .


തികച്ചും ലളിതമായ ചടങ്ങിൽ ഫാദർ പൗലോസ് കാളിയമേലിൻ്റെ പ്രാർത്ഥനയോടെയാണു തുടക്കമിട്ടത്.
കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി സൈജു ക്കുറുപ്പ്, ബിൽ മാത്യു, ദർശന, വിനോദ് ഷൊർണൂർ, എന്നിവർ ഭദ്രദീപം തെളിയിച്ചു.
പ്രശസ്ത സംവിധായകനായ ജിബു ജേക്കബ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.


കലാഭവൻ റഹ്മാൻ ഫസ്റ്റ് ക്ലാപ്പും നൽകിയതോടെ ചിത്രീകരണത്തിനു് ആരംഭമായി. സൈജു ക്കുറുപ്പാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. വനാർത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്.
മലയോര ഗ്രാമത്തിലെ
സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥാവികസനം.


തൻ്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൃദയസ്പർശിയായും ഒപ്പം ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്
കുടിയേറ്റ മേഖലയിലെ.
സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച് യാണ് ഈ ചിത്രം.


സൈജുക്കുറുപ്പ് നായകനായ ഈ ചിത്രത്തിൽ സ്രിന്ദയും ദർശനയും (സോളമൻ്റെ തേനീച്ചകൾ ഫെയിം)
നായികമാരാകുന്നു.
അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്,, ജോണി ആൻ്റെണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ്, ഷിജു മാടക്കര (കടത്തൽ താരൻ ഫെയിം) ശരൺ രാജ്,
എന്നിവരും പ്രധാന താരങ്ങളാണ്.


ബി.കെ.ഹരിനാരായണൻ, സിൻ്റോസണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.
ശീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.


കലാസംവിധാനം. – വിനോദ് പട്ടണക്കാടൻ.
കോസ്റ്റും – ഡിസൈൻ -സുജിത് മട്ടന്നൂർ.
മേക്കപ്പ് – മനോജ്& കിരൺ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ.
പ്രൊഡക്ഷൻ മാനേജർ -ലി ബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.
കുട്ടമ്പുഴ ദൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – അജീഷ് സുഗതൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

Sub Editor

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

4 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

4 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

4 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

12 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

24 hours ago