സൂത്രക്കാരൻ, കെട്ട്യോളാണ് എൻ്റെ മാലാഖ എന്നീ ചിത്രങ്ങൾക്കു ശേഷം സ്മൃതി ഫിലിംസിൻ്റെ ബാനറിൽ വിച്ചു ബാലമുരളി നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ കരണം. ഫെബ്രുവരി ഇരുപത്തിയൊന്ന് ഞായറാഴ്ച കൊച്ചിയിൽ ആരംഭിച്ചു.നവാഗതനായ സാഗർ ഹരിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ പേര് ഏറെ കൗതുകം സൃഷ്ടിക്കാൻ പോന്നതായിരിക്കുമെന്നാണ് പ്രേക്ഷക വൃന്ദംപ്രതീക്ഷിക്കുന്നത്.
കാലത്ത് എട്ടു മണിക്കുള്ള ശുഭമുഹൂർത്തത്തിൽ തേവര സെൻ്റ് ആൽബർട്സ് ഹയർ സെക്കണ്ടറി സ്ക്കൂളിലായിരുന്നു തുടക്കം. പ്രമുഖ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ശ്രീമതി ബെനീറ്റാ സ്റ്റീഫൻ, വിച്ചു ബാലമുരളി, സാഗർ ഹരി, നടി അംബിക,സന്തോഷ് കൃഷ്ണൻ, സഞ്ജു വൈക്കം, ശ്രീജിത്ത് രവി,എന്നിവർദു ദീപം തെളിയിച്ചതോടെയാണ് തുടക്കം. തുടർന്ന് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും അഡ്വ.ബാലമുരളി ഫസ്റ്റ് ക്ലാപ്പും നൽകി. ദക്ഷിണേന്ത്യൻ ഭാഷകളിലെ മുൻനിര നായികയായിരുന്ന അംബികയായിരുന്നു ആദ്യ ഷോട്ടിൽ അഭിനയിച്ചത്.
ഐ.പി.എസ്.രാങ്കു ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ കേസ് അന്വേഷണമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ സാഗർ ഹരി പറഞ്ഞു. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ ഇതുവരെ അവതരിപ്പിച്ചു പോന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്- ഇതുവരെ പ്രതിനിധാനം ചെയ്തു പോന്ന ഹ്യൂമർ കഥാപാത്രങ്ങളിൽ നിന്നും മാറി, തികച്ചും ഗൗരവമായ ഒരു കഥാപാത്രം.
ധ്യാൻ ആദ്യമായി ഒരു പൊലീസ് ക്യാപാത്രത്തെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.ഇന്ദ്രൻസ്, ഡോ.റോണി,ജോണി ആൻ്റണി, ശീജിത്ത് രവി ശ്രീവിദ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതം – ദീപക് അലക്സാണ്ടർ -ഛായാഗ്രഹണം.ധനേഷ് രവീന്ദ്രനാഥ്, എഡിറ്റിംഗ്.അജീഷ് ആനന്ദ് .കലാസംവിധാനം.പ്രദീപ്. എം.വി.മേക്കപ്പ് അരുൺ ആയൂർ,കോസ്റ്റ്യും. ഡിസൈൻ.സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ പ്രൊജക്റ്റ് ഡിസൈനർ – മാർട്ടിൻ ജോർജ്.ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ.|പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം.കൊച്ചിയിൽ ചിരികരണം പുരോഗമിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിം റിലീസ് ഇ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
ഫോട്ടോ പ്രേംലാൽ പട്ടാഴി
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…