മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സോഹൻ സീനു ലാൽ സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് രണ്ട് ചൊവ്വാഴ്ച്ച കൊച്ചിയിലെ വടുതലസെൻ്റ് ആൻ്റണീസ്’ ചർച്ച് പാരിഷ് ഹാളിൽ വച്ചു തുടക്കമിട്ടു.
ഫാദർ ജോസഫ് മറ്റത്തിൽ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്.
പ്രമുഖ രാഷ്ട്രീയ നേതാവ് സീനുലാൽ,മെക്കാർട്ടിൻ ,അഭിനേതാക്കളായ ലെന, പ്രയാഗ മാർട്ടിൻ , ശ്രീന്ദ, നിർമ്മാതാക്കളായ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
മേയർ എം.അനിൽകുമാർ സ്വിച്ചോൺ കർമ്മവും ബി.ഉണ്ണികൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി.
യൂത്തിൻ്റെ വികാരവിചാരങ്ങൾക്കനുസൃതമായ ഒരു സിനിമയായിരിക്കുമിത്.കൊച്ചി നഗരാതിർത്തിയിൽ ഡാൻസും പാർട്ടിയുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നു വരുന്ന ഒരു സംഭവവും അതിനെ തരണം ചെയ്യുവാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലുടെ രസാ കരവും ഒപ്പം ഏറെ ത്രില്ലിം ഗോടെയും അവതരിപ്പിക്കുന്നത്
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു ‘
ബിനു കുര്യൻ ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സതീഷ് കൊല്ലം.മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യം – ഡിസൈൻ അരുൺ മനോഹർ.
കോ-ഡയറക്ടർ – പ്രകാശ്.കെ.മധു .പരസ്യകല – കൊളിൻസ് ലിയോഫിൽ .
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ഷഫീഖ്. പ്രോജക്റ്റ് ഡിസൈനർ – മധു തമ്മനം.
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്.
വാഴൂർ ജോസ്.
ഫോട്ടോ – നിദാദ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…