Entertainment

ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു- കെ.ജയകുമാർ ഐ.എ.എസ്; അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക് ലോഞ്ചിംഗിൽ തുറന്നു പറച്ചിൽ

ഈണങ്ങൾക്ക്  ഗാനരചന നടത്താൻ  നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. വ്യക്തമാക്കി.

മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ വരികൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു ജയകുമാർ ഇക്കാര്യം ഓർമിപ്പിച്ചത്.

മലയാളത്തിൻ്റെ പ്രിയപ്പെട്ട ഒരു കവിയായിരുന്നു ആ ഗാനത്തിൻ്റെ രചയിതാവ്. അദ്ദേഹത്തിനു പോലും അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നു.

താനും പുതിയ തലമുറക്കൊപ്പം പാട്ടുകളെഴുതാൻ ശ്രമിക്കുന്നുണ്ട്. നമ്മൾ പഴഞ്ചനാണെന്നു പറഞ്ഞു പിന്നോട്ടു പോകേണ്ടല്ലോ?… ജയകുമാർ വ്യക്തമാക്കി.

ശൈലശ്രീ മൂവി ക്രിയേഷൻസിൻ്റെ ബാനറിൽ സോണി ജോസഫ് സംവിധാനം ചെയ്യുന്ന അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ ആഡിയോ ലോഞ്ച് പ്രകാശന വേളയിലാണ് അദ്ദേഹത്തിൻ്റെ ഈ വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ ഡിസംബർ പതിനഞ്ച് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ടാജ് വിവാന്താ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രതികരണം.

അതിനു വിപരീതമായി ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ഈ സിനിമയിൽ സംവിധാനവും ക്യാമറയും ഒഴിച്ച് എല്ലാ മേഖലയിലും കൈവച്ച തൻ്റെ മുൻസഹപ്രവർത്തകനും, അതിർത്തി രക്ഷാ സേനയിലെ ഡപ്യൂട്ടി കമാൻ്റർ പദവിയിൽ നിന്നും സ്വയം വിരമിച്ച ശ്രീനിവാസൻ നായർ ഇതിനു മുമ്പു തന്നെ സിനിമ ലോകത്ത് എത്തപ്പെടേണ്ടതായിരുന്നുവെന്ന് മുൻ ഡി.ജി. ഋഷിരാജ് സിംഗും തദവസരത്തിൽ ആശംസകൾ അർപ്പിച്ച് പറഞ്ഞു.

ശ്രീനിവാസൻ നായർ രചിച്ച്, അനിൽ കൃഷ്ണ രവീന്ദ്രൻ തിരുവല്ല, വിഷ്ണു എന്നിവർ ഈണമിട്ട്, സജീവ് സി.വാര്യർ, പ്രശാന്ത് പുതുക്കരി, വൈഗാ ലഷ്മി എന്നിവർ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടത്.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി. സുകുമാർ, സംവിധായകൻ വിക്കി തമ്പി, എന്നിവരും ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ ഉന്നത വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കടമകൾ മറക്കുന്ന പിൻ തലമുറക്കാരെ, സ്വന്തം ഇച്ഛാശക്തി കൊണ്ട് നേരിടുന്ന മാതാപിതാക്കളുടെ ജീവിതമാണ് ഹൃദയഹാരിയായ മുഹൂർത്തേങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ നായർ,മായാവി ശ്വനാഥ്, ശാരിക സ്റ്റാലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ  നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ശ്രീനിവാസൻനായരുടെ കഥക്ക് മനു തൊടുപുഴയും (പുരുഷ പ്രേതം ഫെയിം) ശ്രീനിവാസൻ നായരും ചേർന്നു തിരക്കഥ രചിച്ചിരിക്കുന്നു.

നിർമ്മാണ നിർവ്വഹണം – അനുക്കുട്ടൻ ഏറ്റുമാനൂർ.

ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

6 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

13 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

18 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago