Entertainment

ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു



ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.

നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണു നിർമ്മിക്കുന്നത്.

ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം

ശ്രീനാഥ് ഭാസി അഭിനയരംഗത്തെത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി.

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തെത്തുകയാണ് ഈ ചിത്രത്തിലൂടെ.
ഈ ചിത്രത്തിലെ അതി നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്.

രവീണാ രവി നായിക

സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ്‌ ഈ ചിത്രത്തിലെ നായിക
മലയാളിയായ രവീണ പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്.
ടി.ജി.രവി, രാജേഷ് ശർമ്മ ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു.
മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സാഗറിൻ്റെ തിരക്കഥ

കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ… കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ സാംറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – ഹരി നാരായണൻ.
സംഗീതം -വരുൺ ഉണ്ണി.
ഛായാഗ്ദഹണം – സനീഷ് സ്റ്റാൻലി.
എഡിറ്റിംഗ്‌ – നൗഫൽ അബ്ദുള്ള.
കലാസംവിധാനം -സഹസ് ബാല.
കോസ്റ്റ്യും – ഡിസൈൻ – വിപിൻദാസ്.
മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് സത്യ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്.
പ്രൊജക്റ്റ് ഡിസൈൻ – സ്റ്റീഫൻ വല്യാറ.
പ്രൊഡക്ഷൻ എക്സികുട്ടീവ്സ് – പി.സി.വർഗീസ്, സുജിത് അയണിക്കൽ.
പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി ഏലൂർ.

വാഴൂർ ജോസ്.
ഫോട്ടോ – ഷിജിൻ രാജ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

18 mins ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

7 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

9 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

11 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

24 hours ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago