Entertainment

സുകുമാരക്കുറുപ്പും പിള്ളേരും നഗരത്തിൽ ഇറങ്ങുന്നു

സിനിമയുടെ പരസ്യങ്ങൾക്ക് എന്നും പുതുമയുള്ളതും വ്യത്യസ്ഥനുമായ രീതികൾ അവലംബിക്കുന്നത് സിനിമകൾക്ക് ഏറെ ഗുണകരമാകുന്നതാണ്. ഇവിടെ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിനാണ് അണിയറ പ്രവർത്തകർ കൗതുകകരമായ ഒരു പ്രമോഷൻ നടത്തുന്നത്. മുമ്പും ഉത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇപ്പോഴാണ് നടത്തുന്നത്.


ഓണക്കാലം ആഘോഷിക്കാനായി സെപ്റ്റംബർ പതിമൂന്നിനാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ ഡിസ്പ്ലേ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഓടിത്തുടങ്ങി.30ൽ അധികം വാഹനങ്ങളാണ് സെപ്റ്റംബർ പതിമൂന്നാം തീയതി ഓണ ചിത്രമായി തിയറ്ററുകളിൽ എത്തുന്ന ഗ്യാങ്സ് ഓഫ് സുകുമാർ കുറുപ്പിന്റെ പ്രചരണാർത്ഥം ഓടുന്നത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്, ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.
വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമനും എഡിറ്റിംഗ് സുജിത്ത് സഹദേവും നിർവഹിക്കുന്നു. പ്രോജക്ട് ഡിസൈനർ എസ് മുരുകൻ.

ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അഭിനയിക്കുന്ന ഈ സിനിമയിൽ അബുസലീം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോണി ആന്റണി, ടിനി ടോം, എബിൻ ബിനോ,ഇനിയ, ശ്രീജിത്ത് രവി, സൂര്യ കൃഷ്, സുജിത്ത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.


വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

60 mins ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

2 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

2 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

2 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

2 hours ago

അമ്മയെ മർദ്ദിക്കുന്നത് കണ്ട 11-കാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു

ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…

2 hours ago