Entertainment

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.

തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി.

നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില, കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്,  കോട്ടയം നസീർ ബാലു വർഗീസ്, .ഉണ്ണിരാജ എന്നിവർ ഭദ്രദീപം തെളിയിച്ചു.

കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും,  ബോളിവുഡ് മോഡലും നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ് ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാനരംഗം.

ക്വീൻ ഐലൻ്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്.

ഈ ഐലൻ്റിൽ നിരവധി പ്രശ്നങ്ങളളും അൽപ്പം തരികിട പരിപാടികളുമായികഴിയുന്ന എഡിസൺ എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് എഡിസനേക്കാളും വലിയ പ്രശ്നങ്ങളുമായി അനന്തരവൻ ഗബ്രിയേൽ കൂടി കടന്നു വരുന്നതോടെ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്  അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ  അവതരിപ്പിക്കുന്നത്. മുഴുനീള ഫൺ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും, ബാലു വർഗീസ്സുമാണ് എഡിസൺ, ഗബ്രിയേൽ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർമ്മ ഭാവങ്ങളെ അത്യന്തം മികവോടെ അവതരിപ്പിക്കുവാൻ കഴിവുള്ള ഇരുവരും ചേർന്ന് അരങ്ങുതകർക്കുന്ന ചിത്രം കൂടിയായിരിക്കും റൺ മാമാ റൺ.

ബാബുരാജ്, ഷമ്മി തിലകൻ, കോട്ടയം നസീർ, ജനാർദ്ദനൻ,ഉണ്ണിരാജ, നസീർ സംക്രാന്തി, ബോളിവുഡ് നടൻ പങ്കജ്ജാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സ്റ്റോറി ലാബ് മൂവീസിൻ്റെ ബാനറിൽ ഷനാസ് ഹമീദ്, പ്രശാന്ത് വിജയകുമാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രെജീഷ് മിഥിലയുടേതാണ് കഥയും, തിരക്കഥയും, സംഭാഷണവും.

സംഗീതം – ഗോപി സുന്ദർ 

ഛായാഗ്രഹണം – കിരൺ കിഷോർ.

എഡിറ്റിംഗ് -വി. സാജൻ.

കലാ സംവിധാനം – ഷംജിത്ത് രവി.

കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ.

മേക്കപ്പ് – റോണക്സ് സേവ്യർ.

സ്റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പടി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിധിൻ മൈക്കിൾ.

അസ്സോസ്സിയേറ്റ് ഡയറക്ടർ – അഖിൽ വി. മാധവ് 

സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്,

കോറിയോഗ്രാഫി – ഷോ ബി പോൾ രാജ്.

പ്രൊഡക്ഷൻ മാനേജർ – സുന്നിൽ.പി.എസ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നസീർ കാരത്തൂർ, 

പ്രൊഡക്ഷൻ കൺട്രോളർ – മനോജ് കാരന്തൂർ.

   കൊച്ചിയിലും കൊൽക്കത്തയിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 hour ago

ഫ്ലൂ കേസുകൾ പടരുന്നു; രോഗലക്ഷണമുള്ളവർ വീടുകളിൽ തുടരാൻ നിർദ്ദേശം

അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…

5 hours ago

നടിയെ ആക്രമിച്ച കേസ്; വിധിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…

11 hours ago

സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്; 11 പേർ കൊല്ലപ്പെട്ടു

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…

1 day ago

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വ്യാപകമാകുന്നു, +44 ആരംഭിക്കുന്ന അജ്ഞാത കോളുകൾക്ക് മറുപടി നൽകരുതെന്ന് മുന്നറിയിപ്പ്

യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…

1 day ago

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

2 days ago