ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേൽ കുറുവച്ചനെ അവതരിപ്പിക്കുവാൻ സുരേഷ് ഗോപി എത്തിച്ചേർന്നു. ഇക്കഴിഞ്ഞ ഡിസംബർ ഇരുപത്തിഏഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും മുപ്പത് തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്.
സെൻട്രൽ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത് തിരുവനന്തപുരത്തും പരിസരങ്ങളിലുമായ ജനുവരി മധ്യം വരെ നീണ്ടുനിൽക്കുന്നതാണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു. കേന്ദ്രമന്തി ആയതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു.
വലിയ പ്രോട്ടോക്കാൾ പാലിച്ചാണ് ചിത്രീകരണത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത്.പ്രേക്ഷകർ ഏറെക്കാലമായി കാത്തിരുന്ന കടവാക്കുന്നേൽ കുറുവച്ചൻ അങ്ങനെ അഭ്രപാളികളിലേക്ക് കടന്നിരിക്കുന്നു. വലിയ മുതൽമുടക്കിൽ ബഹുഭാഷാ താരങ്ങൾ ഉൾപ്പടെ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മാർട്ടിൻമുരുകൻ, ജിബിൻ ഗോപി, മേലനാ രാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
രചന – ഷിബിൻ ഫ്രാൻസിസ്
ഗാനങ്ങൾ- വിനായക് ശശികുമാർ.
സംഗീതം – ഹർഷവർദ്ധൻ രാമേശ്വർ
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിംഗ് – വിവേക് ഹർഷൻ.
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – അനീഷ് തൊടുപുഴ.
ക്രിയേറ്റീവ് ഡയറക്ടർ – സുധീർ മാഡിസൺ
കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.ജെ. വിനയൻ, ദീപക് നാരായൺ
കോ-പ്രൊഡ്യൂസേഴ്സ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.
പ്രൊഡക്ഷൻ മാനേജർ – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാൾ ബാബു രാജ്മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനക്കൽ.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – റോഷൻ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…