മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണത്തില്‍ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് എത്തുന്നു.
സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെ മൊഴിയെടുത്തതിന് പിന്നാലെ കരണ്‍ ജോഹറെ വിളിച്ച് വരുത്തുന്നതിനും മുംബൈ പോലീസ്
തീരുമാനിച്ചു,അന്വേഷണവുമായി ബന്ധപെട്ട് ബോളിവുഡിലെ പ്രമുഖര്‍ അടക്കം നാല്‍പ്പതില്‍ അധികം വ്യക്തികളുടെ മൊഴി മുംബൈ പോലീസ് രേഖപെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മഹേഷ് ഭട്ടിന്‍റെ മൊഴിയെടുത്തത്, സുശാന്തിനെ താന്‍ രണ്ട് വട്ടം മാത്രമാണ് കണ്ടിട്ടുള്ളത്,തന്‍റെ സിനിമകളില്‍ സുശാന്ത് ഭാഗമായിരുന്നില്ല, രണ്ടാം തവണ സുശാന്തിന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച,നടന്‍റെ സുഹൃത്ത് റിയാ ചക്രബര്‍ത്തി അവിടെയുണ്ടായിരുന്നു വെന്നും മഹേഷ് ഭട്ട് മൊഴിനല്‍കി.
അതിനിടെ സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന പഴി കേള്‍ക്കുന്ന സംവിധായകന്‍ കരണ്‍ ജോഹറിനെ ഈ ആഴ്ച്ച തന്നെ മുംബൈ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം,അതേസമയം സുശാന്തിന്‍റെ ആന്തരാവയവ സ്രവങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ വിഷ പദാര്‍ഥങ്ങളുടെ
സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ അഭൂഹങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.
ജൂണ്‍ 14 നാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്തിന്‍റെ മരണവുമായി ബന്ധപെട്ട് അന്വേഷണം തുടരുന്നതിനിടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി സിബിഐ അന്വേഷണം ആവശ്യപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…