സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ സ്ട്രീം സിനിമക്ക് കഴിയും. സിനിമയെ ഗൗരവമായി കാണുന്ന സിനി സ്ക്കറിയ എന്ന വനിത തൻ്റെ തലയണ എന്ന ചിത്രത്തിലൂടെ മനുഷ്യജീവിനത്തിലെ നഷ്ടപ്പെട്ടു പോകുന്ന മൂല്യങ്ങളുടേയും ബന്ധങ്ങളുടേയും കഥ പറയുകയാണ് .
ഷോർട്ട് ഫിലിമുകളിലൂടെയും ടെലിഫിലിമുകളിലൂടെയും പ്രവൃർത്തിച്ചു കൊണ്ടാണ് സിനി സ്‌കറിയ ഇപ്പോൾ മെയിൻ സ്ട്രീം സിനിമയിൽ എത്തിയിരിക്കുന്നത്.
സിനി തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും രചിച്ചിരിക്കുന്നത് .
ആലപ്പി ടാക്കീസ് ഈ ചിത്രം നിർമ്മിക്കുന്നു.
കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥയാണ് സിനി പറയുന്നത്.
ഒരു കുടുംബത്തിലെ മൂന്നുതലമുറകളിലൂടെയാണ് കഥാ വികസനം.
മൂന്നുതലമുറക്കാരുടെ ഇടയിലെ ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ
ഇതെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ഒരു ചിത്രത്തെ ഒരുക്കുന്നു സിനി സ്‌കറിയ.
ഈ ചിത്രത്തിലെ അഭിനേതാക്കൾ താരതമ്യേന പുതുമുഖങ്ങളാണെങ്കിലും, ഇവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ പ്രവൃർത്തിച്ചു പോരുന്നവരാണ്.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട്, നിരവധി ടെലിഫിലിമുകളിലും, പരസ്യ ചിത്രങ്ങളിലു മഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ഏറെ പ്രശസ്‌തി നേടിയവരാണ്.
സുനിൽ സി. പി, ശശി പള്ളുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട് ആൻ്റെണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ അനിൽ വിളവനാൽ ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, സാജൻ കിടങ്ങറ, രതീഷ് ശശിധരൻ മാണിക്യൻ, മനോഹരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതം- വി.ജി.റുഡോൾഫ്.
ഛായാഗ്രഹണം&എഡിറ്റിംഗ്- സിറിൾ ജോർജ്.
പ്രൊഡക്‌ഷൻ കൺട്രോളർ-ജനീഷ് കെ ടി ഡി .
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ സൂപ്പർമാർക്കറ്റ് ശൃംഖലയായ Lidl മൺസ്റ്റർ മേഖലയിൽ €420 മില്യൺ നിക്ഷേപം പ്രഖ്യാപിച്ചു. പുതിയ സ്റ്റോറുകൾ ആരംഭിക്കുക, നിലവിലുള്ള സ്റ്റോറുകൾ…
റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ…
അയർലണ്ടിൽ സ്റ്റോം ഓസ്റ്റന്റെ (Storm Austen) ഭാഗമായി കനത്ത മഴയും ശക്തമായ കാറ്റും ജനജീവിതത്തെ ബാധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…
അയർലണ്ടിലെ പുതിയ നാഷണൽ മെറ്റേണിറ്റി ആശുപത്രിയുടെ നിർമാണം 2027-ന്റെ തുടക്കത്തിൽ ആരംഭിക്കും. 1.86 ബില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്…
അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ ജനനനാമം സംബന്ധിച്ച് പുതിയ അവകാശവാദങ്ങളുമായി ഫോക്സ് ന്യൂസ്. മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയായ…
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിനും, സമ്പന്നമായ മധ്യകാലഘട്ടത്തിലെ വാസ്തുവിദ്യയ്ക്കും, പേരുകേട്ട അയർലൻഡിലെ വിഖ്യാത നഗരമായ കിൽക്കെന്നി പട്ടണം, അതിൻ്റെ പെരുമയ്ക്കൊപ്പം ഈ പട്ടണത്തിലെ…