Entertainment

ആടിലെ അഭിനേതാക്കൾ ഒറിജിനൽ കഥാപാത്രങ്ങളായി പോസ്റ്റർ എത്തി

ആടിൻ്റെ രണ്ടുപതിപ്പുകളിലായി അതിലെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചവരാണ്.


ഷാജി പാപ്പനും, ഡ്യൂഡും അറക്കൽ,അബുവും സാത്താൻ സേവ്യറും സർബത്ത് ഷബീറും,
ക്യാപ്റ്റൻ ക്ലീറ്റസ്സും, പി.പി. ശശിയുമൊക്കെയാണ് ആടിലെ പ്രധാന കഥാപാത്രങ്ങൾ.
ആട് 3 യിലും ഇതേ കഥാപാത്രങ്ങൾ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ഈ ഏഴു കഥപാത്രങ്ങളെ പ്രേക്ഷകർ മുമ്പ് എങ്ങനെ കണ്ടു അതേ രൂപത്തിലും വേഷവിധാനത്തിലും തന്നെയാണ്  ആട്-3 യിലും എത്തുന്നത്.
ഈ കഥാപാത്രങ്ങളുടെ ഒറിജിനൽ ലുക്ക് അണിയാ പ്രവർത്തകർ ഇന്ന് പുറത്തുവിട്ടു.
ഈ അഭിനേതാക്കളുടെ തന്നെ മറ്റൊരു രൂപത്തിലും ഭാവത്തിലും, വേഷത്തിലുമുള്ള പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നു.
ആടിലെ പ്രധാന കഥാപാത്രങ്ങൾ ആരീതിയിൽ പ്രത്യക്ഷ പ്പെട്ടത് പ്രേക്ഷകർക്ക് ഏറെ കനതുകവും, ആകാംക്ഷയും ഉളവാക്കിയിരുന്നു.
ഈ അവസരത്തിലാണ് ഒറിജിനൽ ലുക്കിൽത്തന്നെ ഇപ്പോൾ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഈ വൈരുദ്ധ്യം തന്നെയാണ് ആട്-3  എന്ന സിനിമയെ വ്യത്യസ്ഥമാക്കുന്നതും.
ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ടിരിക്കു
ന്നത് ജയസൂര്യ (ഷാജി പാപ്പൻ) വിനായകൻ ( ഡ്യൂഡ്) സണ്ണി വെയ്ൻ (മ്പാത്താൻ സേവ്യർ ) സൈജു ക്കുറുപ്പ് (അറക്കൽ ബാപ്പു ) ഇന്ദ്രൻസ് (പി.പി. ശശി ) ധർമ്മജൻ ബോൾഗാട്ടി ( ക്യാപ്റ്റൻ ക്ലീറ്റസ് ) വിജയ് ബാബു ( സർബത്ത് ഷബീർ) എന്നിവരുടേതാണ്.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.


ഇവർക്കൊപ്പം ഹോളിവുഡ്ഡിൽ നിന്നുള്ള അലിയാ ഭൗം കാത്തെ ലാറ എന്ന സുപ്രധാനമായ കഥാപാത്രത്തേയും അവതരിപ്പിക്കുന്നു.
വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ നൂറ്റിമുപ്പതോളം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് പൂർത്തിയായിരി ക്കുന്നത്.

പാലക്കാട്ടെ മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നിവിടങ്ങളിലും ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ എന്നിവിടങ്ങളിലുമായി
ട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.



അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്,
എഡിറ്റിംഗ്- ലിജോ പോൾ,
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും ഡിസൈൻ-
സ്റ്റെഫി സേവ്യർ, സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, സെന്തിൽ പൂജപ്പുര
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രാജസ്ഥാൻ റോയൽസിനെ ഇനി അരിസോണയിലെ കാൽ സോമാനി സ്വന്തമാക്കും; റെക്കോർഡ് തുക 1.63 ബില്യൺ ഡോളർ

അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…

28 mins ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…

8 hours ago

“സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന  ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…

8 hours ago

ഫ്ലോറിഡയിലെ മിഡിൽ സ്കൂളിൽ കത്തിക്കുത്ത്; രണ്ട് കുട്ടികൾക്കും ഒരധ്യാപകനും പരിക്ക്

ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…

11 hours ago

യുദ്ധം കനക്കുന്നു… പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ പ്രതിഷേധം; എണ്ണവിലയിലും ആശങ്ക

പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…

11 hours ago

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…

11 hours ago