ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം തന്നെ പെയ്യിച്ചു കൊണ്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കി ജില്ലയിലെ കൊടുങ്കാടുകളിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൻ്റെ സാഹസ്സികമായ ചില രംഗങ്ങളുടെ ലൊക്കേഷൻ കാഴ്ച്ചകൾ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.
ആക്ഷൻ രംഗങ്ങളിൽ അതീവ മികവു പ്രകടിപ്പിക്കാറുള്ള യുവ നായകൻ ആൻ്റെണി വർഗീസ്( പെപ്പെ) അഭിനയിക്കുന്ന രംഗത്തിൻ്റെ ഏതാനും ഭാഗങ്ങളാണ് ബിഹൈൻഡ് സ്ക്രീൻ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്. ഇത് ഒരു ടെസ്റ്റ് ഡോസ് ആയി മാത്രം കണ്ടാൽ മതി. വലിയവെടിക്കെട്ടുകൾ പുറകേ പ്രതീക്ഷിക്കാം.
അവതരണത്തിൽ മലയാളി പ്രേഷകനെ വിസ്മയിപ്പിച്ച മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് നിർമ്മിക്കുന്ന കാളാളൻ പ്രേഷകരുടെ ഇടയിൽ ഇന്ന് ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ചിത്രമായി മാറിയിരിക്കുന്നു.
ഇൻഡ്യൻ സ്ക്രീനിലേയും വിദേശരാജ്യങ്ങളിലെ മികച്ച സാങ്കേതിക പ്രവർത്തകരും പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് കാട്ടാളൻ.
തായ്ലാൻ്റിൽ ചിത്രീകരണം ആരംഭിച്ചു ഈ ചിത്രത്തിൻ്റെ ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനിൽക്കും. വലയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ സംഭാഷണ രചയിതാവ് ആർ. ഉണ്ണിയാണ്. ഇൻഡ്യൻ സിനിമയിലെ മികച്ച സംഗീത സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…