വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്ദമുണ്ടാകും കാടിനെ പിടിച്ചു കുലുക്കുന്ന ശഖ്ദം …
ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്ദം സംഗീതം മാത്രമല്ല ഒരു ശക്തി ഒരു കൊടുങ്കാറ്റ് ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും
കെ.ജി.എഫിൻ്റെയും മാർക്കോയുടേയും സംഗീത പെരുമഴക്കു പിന്നിലെ ഒരു മനുഷ്യൻ ശക്തിയുടെ താളം…. രവി ബസ്രൂർ.
മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റു മായി വീണ്ടും കൈകോർക്കുന്നു” എന്ന ടാഗ് ലൈനോടെ രവി ബസ്രൂരിനെ കേന്ദ്രീകരിക്കുന്ന വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു
കാട്ടാളൻ എന്ന ചിത്രത്തിന്നു വേണ്ടിയാണ് രവി ബസ്രൂർ ഇപ്പോഴെത്തുന്നത്.
ഒരു ടെക്നിഷ്യനെ ഇത്രയും ഹൈലൈറ്റ് ചെയുന്ന ആദ്യ പ്രൊമോഷൻ കൂടിയായിരിക്കുമിത് .
രവി ബസ്രൂരിനൊപ്പം പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജനീഷ് ലോക് നാഥും കാട്ടാളന്തു വേണ്ടി സംഗീതമൊരുക്കുന്നുണ്ട്.
പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ വയലൻസ് ചിത്രം കൂടിയാണ്.
ഒരു സിനിമയെ എങ്ങനെ മാർക്കറ്റ് ചെയ്യണമെന്നതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ്
ഷെരീഫ് മുഹമ്മദിൻ്റെ ഉടമസ്ഥതയിലുള
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് .
ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ആദ്യം നിർമ്മിച്ച മാർക്കോയുടെ മാർക്കറ്റിംഗ് ചലച്ചിത്രവൃത്തങ്ങളിൽ വലിയ സംസാരവിഷയമായിരുന്നു. അതിനും മുകളിൽ നിൽക്കുന്നതാണ് കാട്ടാളൻ്റെ മാർക്കറ്റിംഗും. ആ മാർക്കറ്റിംഗിനോ ടൊപ്പം പ്രൊഡക്ടിനെ എത്രയും മനോഹരമാക്കിത്തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു .
ഒരു പ്രാദേശികഭാഷാ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയാക്കാൻ പറ്റുമെന്ന് മാർക്കോയിലൂടെയും കാട്ടാളനിലൂടെയും അതു കാട്ടിത്തന്നു.
അതുകൊണ്ടുതന്നെ സിനിമയുടെ ബഡ്ജറ്റിൽ ആശങ്കയുളവാക്കുന്നുമില്ല .
തായ്ലാൻ്റിലായിരുന്നു കാട്ടാളൻ്റെ ചിത്രീകരണം ആരംഭിച്ചത്.
പിന്നീട് നൂറ്റി നാൽപ്പദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇ ചിത്രത്തിനു വേണ്ടി വന്നത്.
ഇൻഡ്യയിലെ നിരവധി ലൊക്കേഷനുകൾ ഈ ചിത്രത്തിനു പശ്ചാത്തലമായി
ഇടുക്കി, കൊച്ചി, പൂന, മുംബൈ, ചെന്നൈ എന്നീ ലൊക്കേഷനുകളിൽ ഈ ചിത്രം ചിത്രീകരിച്ചു
രവി ബസ്രൂരിന് പുറമേ നിരവധി മികച്ച സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യം ഈ ചിത്രത്തിൻ്റെ മാറ്റ് വർദ്ധിപ്പിക്കുന്നു അതിൽ പ്രധാനിയാണ് ലോക പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്കയാണ്
അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തു അത്
കാടാണ് ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം
കാടിനോടും മൃഗങ്ങളോടും സന്ധിയില്ലാത്ത പോരാട്ടും നടത്തുന്ന ഒരു ചെറുപ്പക്കാരൻ്റെ സംഘർഷഭരിതമായ ജീവിതത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരണമാണ് കാട്ടാളൻ
കാട്ടാളൻ എന്ന പേരു സൂചിപ്പിക്കുന്ന തുപോലെ തന്നെ കാട്ടാളൻ്റെ ആകാരവും, ചങ്കുറപ്പും കൈമുതലായ ഒരു ചെറുപ്പക്കാരൻ്റെ പോരാട്ടും അത് ഒരു മലയാള സിനിമ ദർശിക്കാത്ത വിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം
ആൻ്റെണി വർഗീസ് (പെപ്പെ ) ആണ് കാട്ടാളനെ ഏറെ ഭദ്രമാക്കുന്നത്.
പെപ്പെയെ മുൻനിരയിലേക്ക് നയിക്കാൻ ഈ ചിത്രം സഹായിക്കുമെന്നതിൽ സംശയമില്ല.
കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ
ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർ ജിനി, ഹനാൻഷാ, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .(ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ ,
സംഭാഷണം – ഉണ്ണി. ആർ,
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
മെയ് മാസത്തിൽ വേൾഡ് റിലീസ്റ്റിനൊരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർടൈൻമെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്ഡെയര്, മീത്ത്, വിക്ക്ലോ…
ദുഃഖവെള്ളി ഒരു പൊതു അവധി ദിവസമല്ല, അത് ഒരു സാധാരണ പ്രവൃത്തി ദിവസമാണ് എന്ന് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC)…
ബാക്ക് ഗാർഡനിലെ പ്ലാനിംഗ്-ഒഴിവുള്ള ക്യാബിനുകൾ സ്വകാര്യമായി വാടകയ്ക്ക് എടുക്കാൻ അനുവദിക്കുന്നത് അപ്രതീക്ഷിത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് പ്ലാനർമാരെ പ്രതിനിധീകരിക്കുന്ന ഒരു സംഘം…
ബാക്ക് ഗാർഡനിലെ മോഡുലാർ യൂണിറ്റുകൾക്കുള്ള ആസൂത്രണ ഇളവുകൾ ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. അത്തരം വീടുകളെ…
ഡേവ് കൊടുങ്കാറ്റിന്റെ വരവോടെ വാരാന്ത്യത്തിൽ അയർലണ്ടിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. രാജ്യത്ത് മുഴുവനും മെറ്റ് ഐറാൻ സ്റ്റാറ്റസ് യെല്ലോ…
ഒരു പ്രതിമയെ കേന്ദ്ര കഥാപാത്രമാക്കി പൂർണ്ണമായും ഫാൻ്റെസി ഹ്യൂമർ, ത്രില്ലർ ജോണറിൽ നവാഗതനായ നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം…