ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളുടെ ചുമതല ജോർസൺ ബാബുവിനായിരിക്കും. ഈ കൗണ്ടികളുമായി ബന്ധപ്പെട്ട സമന്‍സുകള്‍, വാറന്റുകള്‍ എന്നിവ ഒപ്പിടുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ.
ഡീന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ക്ലസ്റ്റര്‍ മാനേജറാണ് ജോര്‍സണ്‍ ബാബു. ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമാണ്. ഭാര്യ ബെറ്റി. മൂന്ന് മക്കളുണ്ട്. തനിക്ക് ലഭിച്ച ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്നതായും, ജനങ്ങൾക്ക് നീതിപൂര്‍വ്വവമായി തന്റെ സേവനം ഉറപ്പാക്കുമെന്നും ജോര്‍സണ്‍ ബാബു പറഞ്ഞു.
സേവനങ്ങൾ https://www.georson.ie/ എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.
പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്തുവെച്ച് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മുൻ സൈനിക ദാരുണമായി കൊല്ലപ്പെട്ടു. 36-കാരിയായ ആലിസൺ ലിൻ…
ഇന്ത്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും നിർമ്മിച്ച് നവാഗതയായ രേഷ്‌മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന അക്ഷരംപ്രതി എന്ന…
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു…
ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…
ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…