Entertainment

‘മധുരമീ ജീവിതം’ ഓഡിയോലോഞ്ച് നടന്നു.

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി തീരാനൊരുങ്ങുന്ന മലയാള ചിത്രം “മധുരമീ ജീവിതം”. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര പ്രവർത്തകരുടെ സജീവ സാന്നിദ്ധ്യത്തിൽ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

ഏപ്രിൽ പരിമൂന്ന്, വൈകിട്ട് ആറുമണിക്ക് പാലാരിവട്ടത്തെ ലക്സോ ബിസിനസ് ക്ലാസ് ഹോട്ടലിൽ വച്ചാണ് ഈ ചടങ്ങ് അരങ്ങേറിയത്. ചിത്രത്തിന്റെ നാലു ഗാനങ്ങളാണ് ഈ ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്യപ്പെട്ടത്.
ഈണം കൊണ്ടും, രചനാ മികവു കൊണ്ടും, മധുരതരമായ ആലാപനത്തിലൂടയും ഈ ഗാനങ്ങൾ ഏറെ ആസ്വാദകരമായി. അതിന് അനുസരിച്ചുള്ള ദൃശ്യാവിഷ്ക്കരണവും ഗാനങ്ങളെ ഏറെ ശ്രദ്ധേയമാക്കി.


കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെ.യുടെ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ വാക്കുകളിലൂടെയാണ് “മധുരമീ ജീവിതം” പ്രേക്ഷകരിലേക്ക് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അവതരണം ചിത്രത്തിന്റെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിച്ചു.
സംഗീതത്തിനും വികാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രം, ജീവിതത്തിന്റെ നിസ്സാരമായ നിമിഷങ്ങൾ പോലും എത്രമാത്രം മധുരമായി അനുഭവിക്കാമെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഗാനങ്ങൾ ശ്രദ്ധ നേടി, സിനിമയ്ക്ക് ഒരു ശക്തമായ തുടക്കമൊരുക്കിയിട്ടുണ്ട്.


ചടങ്ങിൽ പങ്കെടുത്ത താരങ്ങളും അതിഥികളും, ചിത്രത്തിന് വലിയ വിജയാശംസകൾ നേർന്നു. “മധുരമീ ജീവിതം” – പേര് പോലെ തന്നെ, പ്രേക്ഷകരുടെ മനസ്സിൽ നീണ്ടുനിൽക്കുന്ന ഒരു അനുഭവമായി മാറാൻ ഒരുങ്ങുകയാണ്.
പ്രൊഡ്യൂസേഷൻ അസ്സോസ്സിയേഷൻ പ്രസിഡന്റ് ബി.രാകേഷ് , ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമ്മാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ചറി , നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന  അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രവാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സൗത്ത് ഡബ്ലിനിൽ 328 Cost Rental വീടുകൾ; അപേക്ഷകൾ ഒക്ടോബർ 20 മുതൽ

അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്‌ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…

2 hours ago

AIB മോർട്ട്ഗേജ് പലിശ കുറച്ചു; €350,000 വായ്പയ്ക്ക് വർഷം €666 വരെ ലാഭം

AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…

3 hours ago

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

5 hours ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

9 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

10 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

1 day ago