നാസിക്: കമ്പനി ജീവനക്കാർ ഉൾപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന ആരോപണങ്ങൾക്ക് പിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് നടപടി.
ബന്ധപ്പെട്ട കേസുകളിൽ ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ സംഭവങ്ങൾ സംഘടിതമായി നടന്നതാണെന്ന് സംശയിക്കുന്നതായും നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് പറഞ്ഞു. പ്രതികളിൽ മതപരമായ പീഡനത്തിന് കേസെടുത്ത നിദാ ഖാൻ, പരാതിക്കാരെ നിരുത്സാഹപ്പെടുത്തുകയും പ്രതികളെ സഹായിക്കുകയും ചെയ്ത മുൻ എച്ച്ആർ ഹെഡ് അശ്വിനി ചൈനാനി എന്നിവരും ഉൾപ്പെടുന്നു. ലേഡി ക്യാപ്റ്റന്‍ എന്ന് വിളിക്കപ്പെടുന്ന നിദ ഖാന്‍ വനിതാ ജീവനക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും നമസ്കരിക്കാനും ഹിജാബ് ധരിക്കാനും പരിശീലനം നല്‍കിയിട്ടുണ്ടെന്നും പരാതിയികളിൽ ആരോപിച്ചിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ 7 ജീവനക്കാരെയും ടിസിഎസ് സസ്‌പെൻഡ് ചെയ്തു.
ഹിന്ദു പെണ്‍കുട്ടികളെ കാമുകിമാരാക്കി വിവാഹം ചെയ്യാനും മതം മാറ്റാനും പ്രതികള്‍ ആവശ്യപ്പെട്ടതായി ഒരു ജീവനക്കാരനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. 2021മുതല്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും എച്ച് ആര്‍ മാനേജര്‍ക്ക് പോലും ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. നിലവില്‍ ടിസിഎസ് ബ്രാഞ്ചുമായി ബന്ധപ്പെട്ട് ഒമ്പത് പരാതികളാണ് നാസിക് പൊലീസ് അന്വേഷിക്കുന്നത്. എട്ട് വനിതാ ജീവനക്കാരാണ് പരാതികൾ നല്‍കിയത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാര്യങ്ങള്‍ ചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ഒരു പ്രതി ജീവനക്കാരിയുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായും പരാതിയിലുണ്ട്. ബോഡി ഷെയിമിങ് ഉള്‍പ്പെടെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതായും പലരും പരാതിപ്പെടുന്നു.
ഇത്തരം മോശം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്നും ടിസിഎസ് പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതികൾ അന്വേഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ സമിതി രൂപീകരിച്ചു. വിരമിച്ച ബോംബെ ഹൈക്കോടതി ജസ്റ്റിസ് സാധന ജാദവിന്റെ നേതൃത്വത്തിലാണ് സമിതി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…