ഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ തീയറ്ററിൽ 100 ശതമാനം പ്രവേശനം അനുവദിച്ച് കേന്ദ്രം. വാർത്താവിതരണ മന്ത്രാലയമാണ് മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമ ഹാളുകളിലും 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയത്. കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെയാണ്:
ഇടവേളകളിൽ കൂട്ടം കൂടാൻ പാടില്ലെന്നും, ഇടവേളകളിൽ പുറത്തിറങ്ങാതിരുന്നാൽ നല്ലത്. തിരക്ക് കൂട്ടാതെ പുറത്തിറങ്ങാനും വരാനുമായി ഇടവേള സമയം നീട്ടാവുന്നതാണ്. കൂടാതെ കാത്തിരിപ്പ് കേന്ദ്രങ്ങളിലും പുറത്തും പൊതു ഇടങ്ങളിലും ആളുകൾ തമ്മിൽ 6 അടിയെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശ്ശങ്ങളിൽ പറയുന്നു. എല്ലാ സ്ക്രീനിംഗിനുശേഷവും തിയേറ്ററുകൾ അണുവിമുക്തമാക്കണം.
മുഖാവരണം നിർബന്ധമായും ധരിച്ചിരിക്കണം. ടച്ച് ഫ്രീ മോഡിലുള്ള ഹാൻഡ് സാനിറ്റൈസറുകൾ വാതിലുകളിലും മറ്റ് പൊതു ഇടങ്ങളിലും സ്ഥാപിക്കണം. ആരോഗ്യ സേതു ആപ്പ് എല്ലാവരും ഇൻസ്റ്റാൾ ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾ തോന്നിയാൽ ഉടൻ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം ഇതെല്ലാമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…