ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തീർപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
.ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസം ഫ്രൈഡേ ഫിലിംസ് പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
രതീഷ് അമ്പാട്ട് – മുരളി ഗോപി
കൂട്ടുകെട്ട്
വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും – മുരളി ഗോപിയും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.
വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് പ്രത്യേകതയുണ്ട്.
സൈക്കോളജി ത്രില്ലർ
സൈക്കോളജി ത്രില്ലർ ചിത്രമെന്ന് ഈ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് ഈ ചിത്രത്തെ രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് അവതരിപ്പിക്കുന്നത്.
ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്.
ഒരു ബോക്സാഫീസ് വിജയത്തിനുള്ള എല്ലാ ഫോർമുലകളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈനർ.
നാലു കഥാപാത്രങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥാപുരോഗതി.
മലയാളത്തിലെ ജനപ്രിയ താരങ്ങളായ പ്രഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു ക്കുറുപ്പ് ,വിജയ് ബാബു എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്-
സിദ്ദിഖ്, ഇഷാ തൽവർ, ലുക്മാൻ, ഷൈജു ശ്രീധർ, അവറാൻ, ശ്രീകാന്ത് മുരളി, അന്നാ റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മുരളി ഗോപിയുടെ സംഗീതം.
മുരളി ഗോപിയുടേതാണ് ഈ ചിത്രത്തിൻ്റെ സംഗീതം..ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെ.
ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം.
കെ.എസ്.സുനിലാണ് ഛായാഗ്രാഹകൻ –
എഡിറ്റിംഗ് – ദീപു ജോസഫ്.
മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ
കോസ്റ്റ്യും – ഡിസൈൻ.- സമീരാ സനീഷ്.
ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര .
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു – ജി.സുശീലൻ.
അടുത്തു തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തുന്നതാണ്.
വാഴൂർ ജോസ്.
.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…