ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കാട്ടിലെ തടി
തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മുപ്പത്തിയൊന്ന് വെള്ളിയാഴ്ച്ച പാലാക്കുത്തുള്ള രാമപുരം
ആൽഡ്രിൻ നെല്ലോല ബംഗ്ളാവിൽ ആരംഭിച്ചു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സംസ്ഥാന സഹകരണ മന്ത്രി വി.എൻ. വാസവൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്.
നിർമ്മാതാവ് ബിജു വി. മത്തായി സ്വീച്ചോൺ കർമ്മവും റാഫി ഫസ്റ്റ് ക്ലാപ്പും നൽകി.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള , ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയ ജീവിതത്തിൽ എത്തപ്പെടുന്നതോടെ യുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
പൂർണ്ണമായും ഒരു കോമഡി ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.
അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്നേഹാ ബാബു, പവിത്രാ ഷ്മൺ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
റാഫിയുടേതാണ് തിരക്കഥ
. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീനാഥ് ശിവ ശങ്കരൻ ഈണം പകർന്നിരിക്കുന്നു.
വിഷ്ണു നാരായണൻ ഛായാഗ്രഹണവും
വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ് – വൈശാഖ് കലാമണ്ഡലം
കോസ്റ്റ്യും . ഡിസൈൻ – ഇർഷാദ് ചെറുകുന്ന്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – റിയാസ് ബഷീർ.
ക്രിയേറ്റീവ് ഡയറക്ടർ – രാജീവ് ഷെട്ടി.
കോ-ഡയറക്ടർ – ഋഷി ഹരിദാസ്.
പ്രൊഡക്ഷൻ -മാനേജർ – ഷാജി കോഴിക്കോട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രവീൺ എടവണ്ണപ്പാറ
പ്രൊഡക്ഷൻ കൺടോളർ – ഡിക്സൻ പൊടുത്താസ്.
കൊച്ചി, പാലാ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…