ദിവസങ്ങൾക്കകം പ്രേക്ഷകരുടെ മുന്നിലെത്തുന്ന “സ്വരം” പ്രമേയത്തിന്റെ പുതുമകൊണ്ടും പ്രതിപദാനത്തിന്റെ പൊലിമകൊണ്ടും ഏറെ ശ്രദ്ധേയമാണ്. ശുദ്ധമായ ആത്മീയത വ്യക്തി ജീവിതത്തിൽ വരുത്തുന്ന ക്രിയാത്മകമായ പരിവർത്തനങ്ങളെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള ഇഴയടുപ്പത്തെ ക്കുറിച്ചുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ വികൽപ്പങ്ങൾ ഗുരുവിന്റെ ജ്ഞാന ദീപ്തിയിൽ അലിഞ്ഞില്ലാതെയാവുന്നതും മനസ്സിലെ കടുംകെട്ടുകളഴിഞ്ഞു.
പ്രസാദപൂർണമായ ജീവിതത്തിലേക്ക് ഉണ്ണി തിരിച്ചുവരുന്നതും “സ്വരം” സാക്ഷ്യപെടുത്തുന്നു. ലേഖ എന്ന ഗവേഷകവിദ്യാർത്ഥിനി ഉണ്ണിക്ക് ആത്മധൈര്യം പകരുമ്പോൾ കളിക്കൂട്ടുകാരി ലക്ഷ്മിക്കുട്ടി ഒരു മധുരനൊമ്പരമായി ആ മനസ്സിലൂറുന്നു.
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ, കരുതലിന്റെ, സമർപ്പണത്തിന്റെ എല്ലാം കഥയാണ് ഈ ചിത്രം പറയുന്നത്. ആത്മീയതയുടെ അഭൗമ തലങ്ങൾക്കൊപ്പം സ്വപ്‌നിലമായ മനസ്സിന്റെ ഉള്ളറകളും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.
എ.പി. നളിനന്റെ തിരക്കഥയ്ക്ക് അഭ്രഭാഷ്യ മൊരുക്കിയിരിക്കുന്നത് യുവസംവിധായകൻ നിഖിൽ മാധവാണ്. ക്യാമറ – മോഹിത് ചെമ്പോട്ടിൽ
എഡിറ്റിംഗ് – റജിനാസ് തിരുവമ്പാടി
ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ. സനൽകൃഷ്ണൻ, ഇ. ആർ. ഉണ്ണി, കവിതാ ബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, അമേയ, നന്ദന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപെടുന്നു.
ഗാനരചന : എ. പി. നളിനൻ, ടി രേഖ, പ്രമോദ് വെള്ളച്ചാൽ
സംഗീതം : എൽ. ശശികാന്ത്, ഹരികുമാർ ഹരേറാം.
രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് “സ്വരം” നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…