Entertainment

രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിൻ്റെ ട്രയിലർ ഫെബ്രുവരി പതിനെട്ട് ചൊവ്വാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.

ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം തിരക്കഥ രചിച്ച് നിർമ്മിക്കുന്നത്. കാലങ്ങളായി സ്ത്രീകൾ നേരിട്ടു കൊണ്ടിരിക്കുന്ന ചതിയുടേയും വഞ്ചനയുടേയും അനാചാരങ്ങൾക്കുമെതിരേ വിരൽ ചൂണ്ടുന്ന ഈ കാലഘട്ടത്തിലെ  സ്ത്രീകളുടെ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ കാഴ്ച്ചപ്പാടുകൾ ഉള്ള ഇരട്ട സഹോദരന്മാരുടെ ജീവിതത്തിനും ഈ ചിത്രത്തിൽ ഏറെ സ്ഥാനമുണ്ട്.

ചിത്രത്തിലെ ഈ പശ്ചാത്തലങ്ങളിലെ ഹൃദ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ മൊത്തം ജോണർ വ്യക്തമാക്കും വിധത്തിലാണ് ട്രയിലറിലെ രംഗങ്ങൾ. ത്രില്ലറും ആക്ഷനും ഇമോഷനും ഗാനങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഒരു ക്ളീൻ എൻ്റെർടൈനറാണ് ഈ ചിത്രം. നേമം പുഷ്പരാജിൻ്റെ ഏറ്റവും മികച്ച എൻ്റെർടൈനർ ആയിരിക്കും രണ്ടാം യാമം.

സാസ്വികയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാസ്വികയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമായിരിക്കും ഇതിലെ സോഫിയ. യുവനിരയിലെ ശ്രദ്ധേയരായ ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ ചിത്രത്തിലെ നായകന്മാർ. ജോയ് മാത്യു, സുധീർ കരമന, നന്ദു,ഷാജു ശ്രീധർ,  രാജസേനൻ, ജഗദീഷ് പ്രസാദ്, രേഖ രമ്യാ സുരേഷ്, ഹിമാശങ്കരി, ഏ.ആർ.കണ്ണൻ, അംബികാ മോഹൻ, രശ്മി സജയൻ എന്നിവരും പ്രധാന താരങ്ങളാണ്.

സംഭാഷണം -എം. പ്രശാന്ത്.

നേമം പുഷ്പരാജിൻ്റെ ഗാനങ്ങൾക്ക് മോഹൻ സിതാര ഈണം പകർന്നിരിക്കുന്നു

ഛായാഗ്രഹണം – അഴകപ്പൻ.

എഡിറ്റിംഗ്- വി. എസ്.വിശാൽ.

കലാസംവിധാനം -ത്യാഗു തവനൂർ,

മേക്കപ്പ് – പട്ടണം റഷീദ്, പട്ടണംഷാ –

തൃത്തസംവിധാനം – സമുദ്ര മധു ഗോപിനാഥ്,വക്കം സജി.

ആക്ഷൻ – മാഫിയാ ശശി

 ശബ്ദമിശ്രണം – എൻ. ഹരികുമാർ.

നിശ്ചല ഛായാഗ്രഹണം – ജയപ്രകാശ് അതളൂർ.

കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ, എസ്.ബി. സതീഷ്.

പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ

പ്രൊജക്റ്റ് ഡിസൈൻ- ഏ.ആർ. കണ്ണൻ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫോർച്യൂൺ ഫിലിംസും, ഫിയോക്കും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

12 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

15 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

16 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

16 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

16 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

16 hours ago