പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദിസീക്രട്ട് എന്നു നാമകരണം ചെയ്തിരിക്കുന്നു.
ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച്ച മെഗാസ്റ്റാർ മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ നാമധേയം തൻ്റെ ഒഫീഷ്യൽ പേജിലൂടെ അനൗൺസ് ചെയ്തത്.
കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിലെ മണിലാൽ ഹാളിൽ
നടന്ന ലളിതമായ ചടങ്ങിലൂടെയാണ് പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടത്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലായി ഇതിനകം പൂർത്തിയായിരിക്കുന്നു.
ലഷ്മി പാർവ്വതി ഫിലിംമ്പിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ആത്മവിശ്വാസമാണ് ഈ ചിത്രത്തിൻ്റെ അടിത്തറയെന്നതാണ് അടിവരയിട്ട് ഈ ചിത്രത്തിലൂടെ പറയുന്നത്. ബുദ്ധിയും, ശാസ്ത്രവും വിശ്വാസവുമൊക്കെ ഈ ചിത്രത്തിലെ പ്രധാന ഘടകമാണന്ന് വ്യക്തമാക്കുന്നു.
പൂർണ്ണമായും ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ അവതരണം.
ധ്യാൻ ശ്രീനിവാസൻ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം – ജെയ്ക്ക് ബിജോയ്സ്
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ
എഡിറ്റിംഗ് –
കലാസംവിധാനം – സിറിൾ കുരുവിള
കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ
മേക്കപ്പ് – സിനൂപ് രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശിവരാമകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ
വാഴൂർ ജോസ്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…