കൊച്ചി: മഞ്ജു വാര്യര്‍ പാടിയ ‘കിം കിം ‘ ഗാനം ആദ്യം ഇറങ്ങിയത് ഒരു പഴയകാല ചിത്രത്തില്‍. കാലങ്ങള്‍ക്ക് ശേഷം ഇതേ ഗാനം, ഇതേ ഈണത്തില്‍ ജാക്ക് ആന്റ് ജില്‍ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ ശബ്ദത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്നത.് ഈ കിം കിം എന്ന് തുടങ്ങുന്ന ഗാനം 15 ദിവസങ്ങള്‍ കൊണ്ട് 22 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ആദ്യം കേട്ടപ്പോള്‍ വലിയ ഇഷ്ടം തോന്നാതിരുന്ന ഗാനം യുവാക്കള്‍ ഏറ്റെടുത്തതോടെയാണ് ഇത് വൈറലായത്.
എന്നാല്‍ ഈ ഗാനം ഒരു നാടകത്തിലെ ഗാനമായിരുന്നുവെന്നും അത് സിനിമയിലേക്ക് വേണ്ടി അന്വേഷിച്ച് ചെന്ന് എടുത്തതാണെന്നുമൊക്കെ ജാക്ക് ആന്റ് ജില്ലിലെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴത് മില്ലേനിയം ഓഡിയോസ് പകര്‍പ്പവകാശത്തില്‍ ഉള്ള ഒരിടത്ത് എന്ന പഴയകാല അരവിന്ദന്‍ ചിത്രത്തില്‍ ഉണ്ട് എന്ന് തെളിഞ്ഞിരിക്കുകയാണ്. ജി അരവിന്ദന്റെ സൂപ്പര്‍ മൂവിയാണ് ഒരിടത്ത്. നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഒരിടത്ത് എന്ന സിനിമയില്‍ ജഗന്നാഥന്‍ എന്ന നടനാണ് രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുമ്പോള്‍ ഈ ഗാനം പാടുന്നത്.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ സിനിമയില്‍ ജഗന്നാഥന്‍ വെറുതെ പാടിയ ഒരു നാല് വരി ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവാര്യര്‍ പാടുകയും വി കെ ഹരിനാരായണന്‍ പഴയ വരികള്‍ തപ്പിയെടുത്ത് എഴുതുകയും സുരേന്ദ്രന്‍ സംഗീതം കൊടുക്കുക കൂടി ചെയ്തതോടെ സംഗതി സൂപ്പര്‍ ആയി. എന്തായാലും 33 വര്‍ഷങ്ങള്‍ക്കു ശേഷം ഒരിടത്ത് എന്ന് അരവിന്ദന്‍ സിനിമയ്ക്കും പുനര്‍ജന്മം ലഭിച്ചതുപോലെയായി. അതിലൂടെ ജഗന്നാഥന്‍ എന്ന നടനെ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…