ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസറിൻ്റേതാണ് ഈ ദൃശ്യഭാഗങ്ങൾ. റിലീസ്സുമായി ബന്ധപ്പെട്ടാണ് ഈ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ചെറുപ്പക്കാർ ഒത്തുകൂടുമ്പോഴുണ്ടാകുന്ന എല്ലാ നെഗളിപ്പും ഈ ടീസറിൽ വ്യക്തമാകുന്നുണ്ട്. പുതിയ തലമുറയിലെ ജനപ്രിയരായ താരങ്ങളുടെ സാന്നിദ്ധ്യം ഈ ടീസറിൽ നിറഞ്ഞുനിൽക്കുന്നു. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന്,വ്യത്യസ്ഥ കാഴ്പ്പാടുകളുമായി ഒരു ക്യാമ്പസ്സിൽ എത്തപ്പെടുന്നവരുടെ ഹോസ്റ്റൽ ജീവിതമാണ് പ്രകമ്പനത്തിലൂടെ തികച്ചും രസാകരമായി അവതരിപ്പിക്കുന്നത്.
നവരസ ഫിലിംസ് &സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്. കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിവേക് വിശ്വൻ ഐ.എം. പി. മോൻസി ,ദിലോർ, റിജോഷ്, ബ്ലസ്സി എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിജ് സുരേഷ്.
ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, അനീഷ് ഗോപാൽ, ഗായത്രി സുരേഷ്, മല്ലികാസുകുമാരൻ, സനേഷ് പല്ലി, കുടശ്ശനാട് കനകം, അഭിജിത്ത്. എസ്. നായർ, ഷിൻഷാൻ, ഷൈലജ അനു, സുബിൻ ടർസൻ, മാസ്റ്റർ ദേവാനദ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത്.
തിരക്കഥ, സംഭാഷണം – ശ്രീഹരി വടക്കൻ.
ഗാനങ്ങൾ – വിനായക് ശശികുമാർ, മനു മഞ്ജിത്.
സംഗീതം – ബിബിൻ അശോക്.
ബി.ജി.എം – ശങ്കർ ശർമ്മ
ഛായാഗ്രഹണം – ആൽബി ആൻ്റെണി.
എഡിറ്റിംഗ് – സൂരജ്.ഇ.എസ്.
കലാസംവിധാനം – സുഭാഷ് കരുൺ..
മേക്കപ്പ് – ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അംബ്രോ വർഗീസ്.
സ്റ്റിൽസ് – ഷാഫി ഷക്കീർ, ഷിബി ശിവദാസ്.
ഡിസൈൻ- യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഇനാബ്ളർ – സൈനുദ്ദീൻ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ശശി പൊതുവാൾ, കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…