ഡബ്ലിൻ :2026 ജനുവരി നാലാം തിയതി ഡബ്ലിനിൽ വെച്ച് നടക്കുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ 1:30 pm മുതല്‍ 5:00 pm വരെയാണ് വചന ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.
അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയ അഭിഷേകാഗ്നി വചന ശുശ്രൂഷ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിൽ അച്ഛനിലൂടെ തന്നെ പരിശുദ്ധാത്മാവ് രൂപം നല്‍കിയ Anointing Fire Catholic Ministry (AFCM) ആണ് ഡബ്ലിനിൽ ഒരുക്കുന്നത്. അയർലണ്ടിലെ കേരളത്തിൽ നിന്നുള്ള വൈദികരോടൊപ്പം യുകെയിലെയും അയർലണ്ടിലെയും AFCM ശുശ്രൂഷകർ നേതൃത്വം നൽകുന്ന ഈ ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി–ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
തിന്മ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുന്നതിനും, വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന ദേശങ്ങളെയും ജനതകളെയും, കുടുംബങ്ങളെയും വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും, കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകുന്നതിനും വിശ്വാസ സമൂഹത്തെ ഒരുക്കുന്ന ഈ അഭിഷേകാഗ്നി കൺവെൻഷനിലേക്ക് AFCM അയർലണ്ട് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…