Entertainment

കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന “കുടുംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്ത്

അവനൊരു പ്രത്യേകതരം കള്ളനാ സാറെ…

അതു കൊണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി…

സണ്ണിച്ചായൻ… നമ്മുടെ പ്രവാസി …

‘ഞാനും ക്ലാരയും തമ്മിൽ

ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്?

ഞാനെങ്ങനെയെങ്കിലും ആ കള്ളനെ പൊക്കും.

ങാ..ബസ്റ്റ്…

മഹേഷ്. പി. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ കാതലായ രംഗങ്ങളാണിത്. പുറത്തുവിട്ടിരിക്കുന്ന

ഈ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ മൊത്തമായ കാഴ്ച്ചപ്പാടിന് ഏറെ അനുയോജ്യമായ വിധത്തിലാണ്

വ്യത്യസ്ഥമായ 3 സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ഏകോപനം.

ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര……

പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം. ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ്… ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ലറോടെയും അവതരിപ്പിക്കുന്നത്.

‘ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ട്രയിലർ. പ്രേഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു. ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ, സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര, ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ സംഭാഷണം – ശ്രീകുമാർ അറക്കൽ

ഗാനങ്ങൾ – സജിൽ ശ്രീകുമാർ, 

നാടൻപാട്ട് – മണികണ്ഠൻ.

സംഗീതം – ശ്രീജു ശ്രീധർ

ഛായാഗ്രഹണം – ലോവൽ എസ്.

എഡിറ്റിംഗ് – രാജാ മുഹമ്മദ്.

കലാസംവിധാനം – രാധാകൃഷ്ണൻ 

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഡി. മുരളി

പ്രൊഡക്ഷൻ കൺട്രോളർ – ദീപു എസ്.കുമാർ.

വാഴൂർ ജോസ്.

ഫോട്ടോ – ശാലു പേയാട്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

13 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

13 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

16 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

23 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago