നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിയാറ് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.
പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ പൂജാ ചടങ്ങോടെയായിരുന്നു തുടക്കം.
പ്രശസ്ത സംവിധായകനായ തുളസീദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
സംവിധായകനായ സജിത് ലാൽ തദവസരത്തിൽ ഫസ്റ്റ് ക്ലാപ്പം നൽകി.
നിരവധി ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കുകൊണ്ടു.
തുടർന്ന് ബാലരാമപുരത്തിനടുത്തുള്ള വണ്ടന്നൂരിലെ ഒരു വീട്ടിലാണ് ചിത്രീകരണം ആരംഭിച്ചത്.
നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു.
സംവിധായകരായ തുളസീദാസ് ,ജിതിൻ ലാൽ, എന്നിവരും ബാദുഷ, മനു രാജ്,|ലഷ്മിദേവൻ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ബെൻ തിരുമല ,ഡോ.ഉണ്ണികൃഷ്ണവർമ്മ എന്നിവരുടെ വരികൾക്ക് ഷാജി റോക്ക് വെൽ, ഡോ.വിമൽ കുമാർ കാളിപ്പുരയത്ത്.സുനിൽ പ്രഭാകർ എന്നിവർ ഈണം പകർന്നിരിക്കുന്നു ‘
പ്രിയൻ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ ,അയൂബ് എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സക്കീർ ഹുസൈൻ.
കോസ്റ്റ്യം -ഡിസൈൻ _ റാണാ പ്രതാപ് .
മേക്കപ്പ് – ഒക്കൽദാമ്പ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഗിരീഷ് ആറ്റിങ്ങൽ, സനൂപ് സത്യൻ,
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.രഞ്ജിത്ത് രാഘവൻ, അഖിലൻ,
പ്രൊജക്റ്റ് ഡിസൈനേഴ്സ്, – ഉണ്ണിപേരൂർക്കട ,എൽ.പി.സതീഷ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ,മുരളി പള്ളിച്ചൽ,
പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട .
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് :- ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ,
സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലഷ്മിദേവൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അനുപള്ളിച്ചൽ
‘
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…